പരിക്ക് മാറി ആന്‍ഡേഴ്സണെത്തുന്നു; ആരെ പുറത്താക്കും? ഇംഗ്ലണ്ട് ആശയക്കുഴപ്പത്തില്‍

Published : Aug 28, 2019, 03:52 PM ISTUpdated : Aug 28, 2019, 03:54 PM IST
പരിക്ക് മാറി ആന്‍ഡേഴ്സണെത്തുന്നു; ആരെ പുറത്താക്കും? ഇംഗ്ലണ്ട് ആശയക്കുഴപ്പത്തില്‍

Synopsis

ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണിന്റെ പരിക്ക് പൂര്‍ണമായും ഭേദമായെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിക്കുന്ന പുതിയ വാര്‍ത്ത. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് മുമ്പ് താരത്തെ സെലക്ഷന് ലഭിച്ചേക്കും.

ലണ്ടന്‍: ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണിന്റെ പരിക്ക് പൂര്‍ണമായും ഭേദമായെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകര്‍ക്ക് ലഭിക്കുന്ന പുതിയ വാര്‍ത്ത. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന് മുമ്പ് താരത്തെ സെലക്ഷന് ലഭിച്ചേക്കും. ആശ്വാസം ലഭിക്കുന്ന വാര്‍ത്തയെങ്കിലും ഒരു തരത്തില്‍ കുഴപ്പിക്കുന്നുമുണ്ട്. 

കഴിഞ്ഞ ദിവസം ലങ്കാഷെയര്‍ സെക്കന്റ് ഇലവന്‍ ടീമിനെതിരെ ആന്‍ഡേഴ്‌സണ്‍ 20 ഓവര്‍ എറിഞ്ഞിരുന്നു. ഡര്‍ഹാം സെക്കന്റ് ഇലവനെതിരെ ഒരു മത്സരം കൂടി ബാക്കിയുണ്ട്. പരിക്കില്ലാതെ മത്സരം പൂര്‍ത്തിയാക്കിയാല്‍ താരത്തെ ആഷസ് ടീമിലേക്ക് പരിഗണിക്കേണ്ടി വരും.

ടീമില്‍ നിന്ന് ആരെ ഒഴിവാക്കുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റിനെ കുഴപ്പിക്കുന്ന പ്രശ്‌നം. ആന്‍ഡേഴ്‌സണ് പകരം ടീമിലെത്തിയ ജോഫ്ര ആര്‍ച്ചര്‍ തകര്‍പ്പന്‍ ഫോമിലാണ്. സ്റ്റുവര്‍ട്ട് ബ്രോഡും മികച്ച രീതിയില്‍ പന്തെറിയുന്നു. പിന്നെയുള്ളത് ക്രിസ് വോക്‌സാണ്. 

കഴിഞ്ഞ ടെസ്റ്റില്‍ 22 ഓവര്‍ എറിഞ്ഞിട്ടും രണ്ട് വിക്കറ്റ് മാത്രമാണ് താരത്തിന് വീഴ്ത്താന്‍ സാധിച്ചത്. ആന്‍ഡേഴ്‌സണെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ വോക്‌സ് പുറത്തുപോവേണ്ട അവസ്ഥ വരും. ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിലാണ് ആന്‍ഡേഴ്‌സണ് പരിക്കേറ്റത്. ആദ്യ ടെസ്റ്റില്‍ വെറും നാല് ഓവര്‍ മാത്രമേ എറിഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ പരിക്കേറ്റ് പുറത്തുപോയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ കണ്ണകള്‍ എല്ലാം പറയുന്നു', വിരാട് കോലി ആ വമ്പന്‍ പ്രഖ്യാപനം നടത്തേണ്ട സമയമായെന്ന് റോബിന്‍ ഉത്തപ്പ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് 91% സാധ്യത, ഇന്ത്യയുടെ സാധ്യത 4 ശതമാനം മാത്രം