
ചെന്നൈ: ഈവര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏദിന ലോകകപ്പില്‍ കിരീം നേടണമെന്ന ലക്ഷ്യത്തോടെ വന്‍ തയാറെടുപ്പുകള്‍ നടത്തുകയാണ് ആതിഥേയരായ ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമെല്ലാം ഉണ്ട്.
ഇതിനിടെ ലോകകപ്പിന്‍റെ സെമിയിലെത്തുന്ന ടീമുകള്‍ ആരൊക്കെയായിരിക്കുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. ആതിഥേയരെന്ന നിലിയിലും കരുത്തുറ്റ ടീം എന്ന നിലയിലും ഇന്ത്യ തന്നെയാണ് സെമിയിലെത്തുമെന്ന് മക്‌ഗ്രാത്ത് ഉറപ്പിച്ച് പറയുന്നൊരു ടീം. നാട്ടില്‍ കളിക്കുന്നതിന്‍റെ ആനുകൂല്യവും ഇന്ത്യക്കുണ്ടെന്ന് മക്‌ഗ്രാത്ത് പറഞ്ഞു.
ഇംഗ്ലണ്ടാണ് മക്‌ഗ്രാത്ത് തെരഞ്ഞെടുത്ത രണ്ടാമത്തെ ടീം. സമീപകാലത്ത് ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് മക്ഗ്രാത്ത് പറയുന്നു. ഇംഗ്ലണ്ടിനൊപ്പം ഏകദിന ക്രിക്കറ്റില്‍ മികവ് കാട്ടുന്ന പാക്കിസ്ഥാനെ ആണ് മൂന്നാമത്തെ ടീമായി മക്‌ഗ്രാത്ത് തെരഞ്ഞെടുത്തത്. സെമിയിലെത്തുമെന്ന് കരുതുന്ന നാലാമത്തെ ടീമായി മക്ഗ്രാത്ത് പ്രവചിക്കുന്നത് ഓസ്ട്രേലിയയെ ആണ്.
നേരത്തെ ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗനും ഇതേ പ്രവചനം നടത്തിയിരുന്നു. ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമുകള്‍ ഇംഗ്ലണ്ടും ഇന്ത്യയുമാണെന്ന് മോര്‍ഗന്‍ പറഞ്ഞിരുന്നു. ഈ രണ്ട് ടീമുകള്‍ കഴിഞ്ഞാല്‍ പാക്കിസ്ഥാനും ഓസ്ട്രേലിയയുമാണ് കിരീട സാധ്യതയുള്ള ടീമുകളെന്നും മോര്‍ഗന്‍ വ്യക്തമാക്കിയിരുന്നു. 2019ല്‍ മോര്‍ഗന് കീഴിലാണ് ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് കിരീടം നേടിയത്.
ഒക്ടോബര്‍ അഞ്ചിന് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഏകദിന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ഒക്ടോബര്‍ എട്ടിന് ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനെതിരായ മത്സരം ഒക്ടോബര്‍ 14ന് അഹമ്മദാബാദിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!