സസ്‌പെന്‍സിന് വിരാമം, ഗംഭീര ട്വിസ്റ്റ്! ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

Published : Mar 29, 2023, 01:03 AM IST
സസ്‌പെന്‍സിന് വിരാമം, ഗംഭീര ട്വിസ്റ്റ്! ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

Synopsis

കഴിഞ്ഞ ദിവസം സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. സ്മിത്ത് ട്വീറ്റ് ചെയ്ത വീഡിയോ തന്നെയായിരുന്നു അതിനാധാരം. 'നമസ്‌തേ ഇന്ത്യ', എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍, താന്‍ ഐപിഎല്ലിന്റെ ഭാഗമാകാന്‍ പോകുകയാണെന്ന് സ്മിത്ത് പറഞ്ഞിരുന്നു.

മുംബൈ: ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ സ്വന്തമാക്കാന്‍ ആരും താല്‍പര്യം കാണിച്ചിരുന്നില്ല. താരലേലലത്തിനുശേഷം നടന്ന ഓസ്‌ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷില്‍ സിഡ്‌നി സിക്‌സേഴ്‌സിനായി ഓപ്പണറായി ഇറങ്ങിയ സ്മിത്ത് തകര്‍പ്പന്‍ ഫോമിലായിരുന്നു. അഞ്ച് മത്സരങ്ങളില്‍ മാത്രം സിക്‌സേഴ്‌സിനായി കളിച്ച സ്മിത്ത് രണ്ട് സെഞ്ചുറി അടക്കം 86.5 ശരാശരിയില്‍ 346 റണ്‍സാണ് അടിച്ചുകൂട്ടിയത്. 25 സിക്‌സ് അടിച്ച് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് അടിച്ച താരമായ  സ്മിത്ത് സിക്‌സേഴ്‌സിനായി സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമായി.

ഇതിനിടെ കഴിഞ്ഞ ദിവസം സ്മിത്ത് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. സ്മിത്ത് ട്വീറ്റ് ചെയ്ത വീഡിയോ തന്നെയായിരുന്നു അതിനാധാരം. 'നമസ്‌തേ ഇന്ത്യ', എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍, താന്‍ ഐപിഎല്ലിന്റെ ഭാഗമാകാന്‍ പോകുകയാണെന്ന് സ്മിത്ത് പറഞ്ഞിരുന്നു. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ വീഡിയോയായിരുന്നത്. മുംബൈ ഇന്ത്യന്‍സിലേക്കാണ് സ്മിത്ത് വരുന്നതെന്ന് ആരാധകര്‍ ട്വീറ്റിന് താഴെ മറുപടിയുമായി എത്തി. മറ്റു ചിലര്‍ പഞ്ചാബ് കിംഗ്‌സിലേക്കാണെന്നും പറഞ്ഞു.  ഈ രണ്ട് ടീമിലും മാത്രമാണ് ഓരോ വിദേശ താരങ്ങളുടെ ഒഴിവുള്ളത്. അതുകൊണ്ടുതന്നെ ഈ രണ്ട് ടീമുകളില്‍ ഏതെങ്കിലും ഒന്നിലേക്കാകും സ്മിത്ത് എത്തുകയെന്നായിരുന്നു അനുമാനം.

ഏതായാലും ഊഹാപോഹങ്ങള്‍ക്കെല്ലാം അവസാനമായി. ഇത്തവണ കളിക്കാരനായല്ല കമന്റേറ്ററായാണ് സ്മിത്ത് വരുന്നത്. ഡെല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് സ്മിത്ത് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. താരലേലത്തില്‍ സ്മിത്തിനെ ആരും സ്വന്തമാക്കിയിരുന്നില്ല. ഇതോടെയാണ് സ്മിത്ത് കമന്റേറ്ററായി ഐപിഎല്ലിന് എത്തുന്നത്. ഇന്ത്യക്കെതിരെ ഇക്കഴിഞ്ഞ ടെസ്റ്റ് പരന്പരയിലെ അവസാന രണ്ട് മത്സരങ്ങളിളും ഏകദിന പരമ്പരയിലും സ്മിത്താണ് ഓസ്‌ട്രേലിയയെ നയിച്ചത്. 2012ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സ്മിത്ത് ഇതുവരെ 103 മത്സരങ്ങളില്‍ നിന്നായി 2485 റണ്‍സടിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു.

ബിസിസിഐ നിര്‍ദേശം ഏറ്റെടുത്ത് രോഹിത് ശര്‍മ! എല്ലാ ഐപിഎല്‍ മത്സരങ്ങളും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര