ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി

Published : Jan 27, 2023, 02:51 PM ISTUpdated : Jan 27, 2023, 02:54 PM IST
 ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി

Synopsis

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടറുടെ ഉത്തരവാദിത്തം അക്സറിനായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ജഡേജ പരിക്കേറ്റ് പുറത്തായതോടെയാണ് അക്സര്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായത്.  

രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി. ന്യൂട്രീഷണിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേല്‍ ആണ് വധു. ഗുജറാത്തിലെ വഡോദരയിൽ ഇന്നലെയായിരുന്നു വിവാഹം. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയിൽ നടന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്,  ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് പുറമെ അക്സറിന്‍റെ അടുത്ത സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

വിവാഹത്തിന് മുമ്പ് അക്സറും മേഹയും നൃത്തം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിലെ സ്പിന്‍ ഓള്‍ റൗണ്ടറുടെ ഉത്തരവാദിത്തം അക്സറിനായിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പില്‍ ജഡേജ പരിക്കേറ്റ് പുറത്തായതോടെയാണ് അക്സര്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായത്.

ഇന്ത്യക്കായി എട്ട് ടെസ്റ്റിലും 49 ഏകദിനങ്ങളിലും 40 ടി20 മത്സരങ്ങളിലും കളിച്ച അക്സര്‍ മൂന്ന് ഫോര്‍മാറ്റിലുമായി 140 വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് ഫോര്‍മാറ്റിലുമായി നാല് അര്‍ധസെഞ്ചുറികളും അക്സര്‍ നേടി.

വിവാഹിതനാവാനായി ന്യൂസിലന്‍ഡിനെിരായ ഇന്ത്യയുടെ ഏകദിന, ടി20 പരമ്പരകളില്‍ നിന്ന് വിട്ടു നിന്ന അക്സര്‍ അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അക്സറിന് മുമ്പ് ഇന്ത്യന്‍ ഓപ്പണറായ കെ എല്‍ രാഹുലും കഴിഞ്ഞ ദിവസം വിവാഹിതനായിരുന്നു. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളും നടിയുമായി ആതിയ ഷെട്ടിയെ ആണ് രാഹുല്‍ വിവാഹം കഴിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കാം, ഇഷാന്‍ കിഷന്‍ ഓപ്പണറാകും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ