ബാബറിനെയും റിസ്‌വാനെയും തരംതാഴ്ത്തി, ഏഷ്യാ കപ്പിന് മുമ്പ് കളിക്കാര്‍ക്കുള്ള വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്

Published : Aug 19, 2025, 01:50 PM IST
Babar Azam-Mohhamed Rizwan

Synopsis

ഏഷ്യാ കപ്പിന് തൊട്ടുമുമ്പ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 30 കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിച്ചു. മുൻ നായകന്മാരായ ബാബർ അസമും മുഹമ്മദ് റിസ്‌വാനും എ ഗ്രേഡിൽ നിന്ന് ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി.

കറാച്ചി: ഏഷ്യാ കപ്പിന് തൊട്ടു മുമ്പ് കളിക്കാരുടെ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. 30 താരങ്ങള്‍ക്കാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ഷി കരാര്‍ നല്‍കിയിരിക്കുന്നത്. മുന്‍ നായകന്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും എ ഗ്രേഡ് കരാറില്‍ നിന്ന് ബി ഗ്രേഡിലേക്ക് തരം താഴ്ത്തിയപ്പോള്‍ എ ഗ്രേഡ് കരാര്‍ ഒരു താരത്തിനുപോലും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമായി. ബാബറിനെയും റിസ്‌വാനെയും ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമിലും ബാബറും റിസ്‌വാനുമില്ല. കഴിഞ്ഞ വര്‍ഷം 27 കളിക്കാര്‍ക്കാണ് വാര്‍ഷിക കരാര്‍ നല്‍കിയതെങ്കില്‍ ഇത്തവണ 30 കളിക്കാര്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. 12 പേര്‍ക്കാണ് ഇത്തവണ പുതുതായി വാര്‍ഷി കരാര്‍ ലഭിച്ചത്. ബാബറും റിസ്‌വാനും ഉള്‍പ്പെടെ 10 താരങ്ങള്‍ ബി ഗ്രേഡില്‍ ഇടം നേടി. ഫഖര്‍ സമന്‍, ഷഹീന്‍ അഫ്രീദി, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, ക്യാപ്റ്റൻ സല്‍മാൻ അലി ആഘ എന്നിവരും ബി ഗ്രേഡിലുണ്ട്. സി, ഡി കാറ്റഗറിയിലും 10 താരങ്ങൾ വീതമാണുള്ളത്.

കാറ്റഗറി ബി (10 കളിക്കാർ): അബ്രാർ അഹമ്മദ്, ബാബർ അസം, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് റിസ്വാൻ, സയിം അയൂബ്, സൽമാൻ അലി ആഘ, ഷദാബ് ഖാൻ, ഷഹീൻ അഫ്രീദി.

കാറ്റഗറി സി (10 കളിക്കാർ): അബ്ദുല്ല ഷഫീഖ്, ഫഹീം അഷ്റഫ്, ഹസൻ നവാസ്, മുഹമ്മദ് ഹാരിസ്, മുഹമ്മദ് നവാസ്, നസീം ഷാ, നൊമാൻ അലി, സാഹിബ്സാദ ഫർഹാൻ, സാജിദ് ഖാൻ, സൗദ് ഷക്കീൽ.

വിഭാഗം ഡി (10 കളിക്കാർ): അഹമ്മദ് ദാനിയാൽ, ഹുസൈൻ തലത്, ഖുറം ഷഹ്സാദ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് വസീം ജൂനിയർ, സൽമാൻ മിർസ, ഷാൻ മസൂദ്, സുഫിയാൻ മൊഖിം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാരത്തണ്‍ ചര്‍ച്ച അവസാനിച്ചു, ഐസിസിക്ക് വഴങ്ങി പാകിസ്ഥാന്‍; ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ചേക്കും
തുടയിൽ പരിക്കേറ്റതിനെ തുടര്‍ന്ന് ഗ്രൗണ്ടിൽവെച്ച് പാന്‍റ് അഴിച്ച ഹസരംഗക്കെതിരെ പാക് കമന്‍റേറ്ററുടെ അശ്ലീല പരാമർശം, വിമര്‍ശനം