'അവന്‍ ബാറ്റുയർത്തും മുൻപേ പന്ത് പോയി', ചെന്നൈയുടെ യുവ 'കോടിപതികൾ' വെറും ഫ്ലൂക്കെന്ന് തുറന്നടിച്ച് ബദരീനാഥ്

Published : Apr 04, 2026, 02:54 PM IST
Prashant Veer

Synopsis

ലേലത്തിൽ ആരാധകരെ ഞെട്ടിച്ച് പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയെയും 14.2 കോടി രൂപ വീതം നൽകിയായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവരും പരാജയപ്പെട്ടതോടെയാണ് വിമർശനം ശക്തമായത്.

ചെന്നൈ: ഐപിഎല്ലില്‍ തുടർ തോൽവികൾക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ലേല തന്ത്രങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. അൺക്യാപ്പ്ഡ് താരങ്ങളായ പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവർക്കായി ചെന്നൈ വൻ തുക മുടക്കിയതിനെതിരെ ആണ് ബദരീനാഥ് തുറന്നടിച്ചത്.

ലേലത്തിൽ ആരാധകരെ ഞെട്ടിച്ച് പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയെയും 14.2 കോടി രൂപ വീതം നൽകിയായിരുന്നു ചെന്നൈ സ്വന്തമാക്കിയത്. എന്നാൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇരുവരും പരാജയപ്പെട്ടതോടെയാണ് വിമർശനം ശക്തമായത്.ഇതിന് പിന്നാലെയാണ് തന്‍റെ യുട്യൂബ് ചാനലില്‍ താരലേലത്തിലെ സിഎസ്കെയുടെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ബദരീനാഥ് രംഗത്തെത്തിയത്.

ഈ രണ്ട് താരങ്ങളെ ലേലത്തില്‍ ടീമിലെടുക്കാൻ സിഎസ്‌കെയ്ക്ക് ആരാണ് ഉപദേശം നൽകിയതെന്ന് എനിക്കറിയില്ല. ഇവർ റൺസ് കണ്ടെത്തുകയാണെങ്കിൽ തന്നെ അതൊരു ഭാഗ്യം മാത്രമായിരിക്കും. ഇവരുടെ ബാറ്റിംഗ് ശൈലിയിൽ എനിക്ക് വിശ്വാസമില്ല. ഇവർക്ക് നൽകിയ തുക വളരെയധികം കൂടിപ്പോയെന്നും ബദരീനാഥ് പറഞ്ഞു. അർഷ്ദീപ് സിംഗിനെയും ബാർട്ട്ലെറ്റിനെയും പോലുള്ള ബൗളർമാരുടെ വേഗത നേരിടാൻ ഈ താരങ്ങൾക്ക് സാധിക്കുന്നില്ലെന്നും ബദരീനാഥ് പറഞ്ഞു.

പ്രശാന്ത് വീർ ബാറ്റ് ഉയർത്തുന്നതിന് മുൻപേ പന്ത് കടന്നുപോകുകയാണ്. ഇത്തരമൊരു നിലവാരമുള്ള ബൗളിംഗ് അവർ ജീവിതത്തിൽ നേരിട്ടിട്ടുണ്ടാകില്ല. 14 കോടിയിലധികം രൂപ നൽകി ഇവരെയെടുത്തത് സിഎസ്‌കെ കാണിച്ച വലിയ അബദ്ധമാണ്. ഇതൊരു വലിയ ചൂതാട്ടമായിരുന്നു, അത് ഇപ്പോൾ പാളിയിരിക്കുകയാണെന്നും ബദരീനാഥ് കൂട്ടിചേർത്തു.

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ടീം വരുത്തിയ മാറ്റങ്ങളെയും ബദരീനാഥ് ചോദ്യം ചെയ്തു. ആദ്യ മത്സരത്തിൽ രാജസ്ഥാനെതിരെ 43 റൺസുമായി തിളങ്ങിയ ജാമി ഓവർട്ടണെ പുറത്തിരുത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ബൗളിംഗ് നൽകാത്ത ഓൾറൗണ്ടർ: ഓവർട്ടണ് പകരം ടീമിലെത്തിയ പ്രശാന്ത് വീറിനെക്കൊണ്ട് ഒരു ഓവർ പോലും ബൗൾ ചെയ്യിക്കാത്തതിനെയും ബദരീനാഥ് പരിഹസിച്ചു. എം.എസ് ധോണി എപ്പോഴും 'പ്രോസസ്സുകളെ' കുറിച്ച് സംസാരിക്കാറുണ്ട്. എന്നാൽ ഇതെന്ത് തരം പ്രോസസ്സാണ്? പ്രശാന്ത് വീർ വന്ന് 20 പന്തിൽ 50 റൺസ് അടിച്ച് കളി ജയിപ്പിക്കുമെന്ന് ടീം കരുതുന്നുണ്ടോ.

ലേലത്തില്‍ പിഴച്ചെങ്കിലും ലഭ്യമായ താരങ്ങളെ വെച്ച് ശരിയായ തന്ത്രങ്ങൾ മെനയാൻ ചെന്നൈ തയ്യാറാകണമെന്നും ബദരീനാഥ് നിർദ്ദേശിച്ചു. കഴിഞ്ഞ സീസണിൽ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന ചെന്നൈ, ഈ സീസണിലും ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇവൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച യുവതാരം'; രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവിനെ വാഴ്ത്തി 'ജോസേട്ടൻ'
ആർസിബി കളിക്കുന്നത് 5 വിദേശ താരങ്ങളുമായി?, വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് വിരാട് കോലി