ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടം, പ്രതീക്ഷ ബെയര്‍‌സ്റ്റോ- പോപ് സഖ്യം; ഉമേഷിന് മൂന്ന് വിക്കറ്റ്

By Web TeamFirst Published Sep 3, 2021, 6:01 PM IST
Highlights

രണ്ടാംദിനം മൂന്നിന് 53 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ ഇപ്പോഴും 52 റണ്‍സ് പിന്നിലാണ്. ഒല്ലി പോപ് (38), ജോണി ബെയര്‍സ്‌റ്റോ (34) എന്നിവരാണ് ക്രീസില്‍.

ലണ്ടന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാംദിനം ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ കൂടെ നഷ്ടം. ഓവലില്‍ ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 139 എന്ന നിലയിലാണ് ഇംഗ്ലണ്ട്. രണ്ടാംദിനം മൂന്നിന് 53 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ ഇപ്പോഴും 52 റണ്‍സ് പിന്നിലാണ്. ഒല്ലി പോപ് (38), ജോണി ബെയര്‍സ്‌റ്റോ (34) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 191ന് പുറത്തായിരുന്നു.

ഇന്ന് ക്രെയ്ഗ് ഓവര്‍ടണ്‍ (1), ഡേവിഡ് മലാന്‍ (31) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഉമേഷാണ് ഇരുവരേയും മടക്കിയയച്ചത്. ഓവര്‍ടണിനെ സ്ലിപ്പില്‍ കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ മലാനെയും സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്കയച്ചു. ഒരുഘട്ടത്തില്‍ അഞ്ചിന് 62 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ പോപ്- ബെയര്‍സ്‌റ്റോ കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും ഇതുവരെ 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഇന്നലെ ഹസീബ് ഹമീദ് (0), റോറി ബേണ്‍സ് (5), ജോ റൂട്ട് (21) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായിരുന്നത്. ഓപ്പണര്‍മാരെ ബുമ്ര മടക്കുകയായിരുന്നു മികച്ച ഫോമിലുള്ള റൂട്ടിന്റെ വിക്കറ്റ് ഉമേഷ് തെറിപ്പിച്ചു. നേരത്തെ നാല് വിക്കറ്റെടുത്ത ക്രിസ് വോക്‌സും മൂന്ന് വിക്കറ്റ വീഴ്ത്തിയ ഒല്ലി റോബിന്‍സണുമാണ് ഇന്ത്യയെ തകര്‍ത്തത്. 

ഷാര്‍ദുള്‍ താക്കൂര്‍ (57), വിരാട് കോലി ( 50) എന്നിവരൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. രോഹിത് ശര്‍മ ( 11), കെ എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4), രവീന്ദ്ര ജഡേജ ( 10), അജിന്‍ക്യ രഹാനെ (14), റിഷഭ് പന്ത് (9), ഉമേഷ് യാദവ് (10), ബുമ്ര (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജയിംസ് ആന്‍ഡേഴ്‌സണ്‍, ഓവര്‍ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വ്ന്തമാക്കി. 

click me!