പന്ത് ബൗണ്ടറി കടന്നിട്ടും ഓട്ടം തുടര്‍ന്ന് ബാറ്റ്സ്മാന്‍

By Web TeamFirst Published Oct 11, 2019, 9:13 PM IST
Highlights

 ഏറ്റവും രസകരമായ കാര്യം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബാറ്റ്സ്മാന്‍ പന്ത് ബൗണ്ടറിയായെന്ന് കണ്ടതോടെ ഓട്ടം നിര്‍ത്തിയപ്പോഴും പന്ത് ബൗണ്ടറി കടത്തിയ ബാറ്റ്സ്മാന്‍ ഓടിക്കൊണ്ടേയിരുന്നു.

സിഡ്നി: പന്ത് ബൗണ്ടറി കടന്നിട്ടും അത് തിരിച്ചറിയാതെ റണ്ണിനായി ഓട്ടം തുടര്‍ന്ന് ബാറ്റ്സ്മാന്‍. ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡിലാണ് ഗ്രൗണ്ടില്‍ ചിരി പടര്‍ത്തി ഓട്ടം കണ്ടത്.

ക്രിക്കറ്റ് ഓസ്ട്രേലിയയാണ് രസകരമായ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഏറ്റവും രസകരമായ കാര്യം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ബാറ്റ്സ്മാന്‍ പന്ത് ബൗണ്ടറിയായെന്ന് കണ്ടതോടെ ഓട്ടം നിര്‍ത്തിയപ്പോഴും പന്ത് ബൗണ്ടറി കടത്തിയ ബാറ്റ്സ്മാന്‍ ഓടിക്കൊണ്ടേയിരുന്നു.

When the phrase 'save your legs' means nothing to you 💪 pic.twitter.com/thquWVPmFE

— cricket.com.au (@cricketcomau)

നാലു റണ്‍സ് ബൗണ്ടറിയിലൂടെയും നാലു റണ്‍സ് ഓടിയെടുത്തും ബാറ്റ്സ്മാന്‍ എട്ടു റണ്‍സ് പൂര്‍ത്തിയാക്കിയെന്നായിരുന്നു കമന്റേറ്റര്‍മാര്‍ തമാശരൂപേണ ഇതുകണ്ട് പറഞ്ഞത്.

 

 

click me!