BAN vs AFG: 45-6ല്‍ നിന്ന് ലോക റെക്കോര്‍ഡ് കൂട്ടുകെട്ട്, അഫ്ഗാനെതിരെ ബംഗ്ലാദേശിന് അത്ഭുത വിജയം

Published : Feb 23, 2022, 08:00 PM IST
BAN vs AFG: 45-6ല്‍ നിന്ന് ലോക റെക്കോര്‍ഡ് കൂട്ടുകെട്ട്, അഫ്ഗാനെതിരെ ബംഗ്ലാദേശിന് അത്ഭുത വിജയം

Synopsis

താരമത്യേന ചറിയ വിജയലക്ഷ്യമായിരുന്നെങ്കിലും അഫ്ഗാന്‍ പേസര്‍ ഫസല്ല ഫാറൂഖിക്ക് മുമ്പില്‍ തുടക്കത്തിലെ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. പതിമൂന്നാം റണ്‍സില്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസിലൂടെ(1)ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ തമീം ഇക്ബാലിനെയും(8) നഷ്ടമായി.

ചിറ്റഗോംഗ്: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍(BAN vs AFG) ബംഗ്ലാദേശിന് അത്ഭുത വിജയം. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 45-6 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ടെങ്കിലും പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ 174 റണ്‍സടിച്ച് അഫിഫ് ഹൊസൈനും(Afif Hossain) മെഹ്ദി ഹസനും(Mehidy Hasan,) ചേര്‍ന്ന് അത്ഭുത ജയം സമ്മാനിച്ചത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡും ഇതോടെ ഇരുവരും പേരിലാക്കി. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 49.1 ഓവറില്‍ 215 ന് ഓള്‍ ഔട്ട്, ബംഗ്ലാദേശ് 48.5 ഓവറില്‍ 219-6.

താരമത്യേന ചറിയ വിജയലക്ഷ്യമായിരുന്നെങ്കിലും അഫ്ഗാന്‍ പേസര്‍ ഫസല്ല ഫാറൂഖിക്ക് മുമ്പില്‍ തുടക്കത്തിലെ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. പതിമൂന്നാം റണ്‍സില്‍ ഓപ്പണര്‍ ലിറ്റണ്‍ ദാസിലൂടെ(1)ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ തമീം ഇക്ബാലിനെയും(8) നഷ്ടമായി. മുന്‍ നായകന്‍ ഷാക്കിബ് അല്‍ഹസന്‍(10), മുഷ്ഫീഖുര്‍ റഹീം(3), യാസിര്‍ അലി(0), മെഹമ്മദുള്ള(8) എന്നിവരെ കൂടി നഷ്ടമാവുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ 11.2 ഓവറില്‍ 45-6 എന്ന നിലയിലായിരുന്നു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ആഫിഫ് ഹൊസൈനും മെഹ്ദി ഹസനും ചേര്‍ന്ന് പതുക്കെ ബംഗ്ലാദേശിനെ കരകയറ്റി. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇടക്കിടെ നേടിയ ബൗണ്ടറികളിലൂടെയും ബംഗ്ലാദേശിനെ 22-ാം ഓവറില്‍ 100 കടത്തി ഇരുവരും. ആഫിഫ് ഹൊസൈന്‍  64 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയപ്പോള്‍ 79 പന്തില്‍ മെഹ്ദി അര്‍ധസെഞ്ചുറിയിലെത്തി. 47ാം ഓവറില്‍ ബംഗ്ലാദേശിനെ 200 കടത്തിയ ഇരുവരും ചേര്‍ന്ന്  48.5 ഓവറില്‍ അവരെ ലക്ഷ്യത്തിലെത്തിച്ചു.

ആഫിഫ് ഹൊസൈന്‍ 115 പന്തില്‍ 93 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ മെഹ്ദി 120 പന്തില്‍ 81 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നജീബുള്ളയുടെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോര്‍ നേടിയത്. റഹ്മത്ത്(34), ക്യാപ്റ്റന്‍ ഷാഹിദി(28), നബി(20) എന്നിവരും അഫ്ഗാനിസ്ഥാനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

32 പന്തില്‍ 76, കളിയിലെ താരം, എന്നിട്ടും ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ന്യൂസിലന്‍ഡ് മുന്‍താരം, കാരണം ഇതാണ്
രഞ്ജിയിൽ നാണംകെട്ട് കേരളം; ചണ്ഡിഗഢിനോട് തോറ്റത് ഇന്നിംഗ്സിനും 92 റൺസിനും; ക്വാർട്ടർ കാണാതെ പുറത്ത്