
ധാക്ക: സീനിയര്‍ ഓള്‍റൗണ്ടര്‍ മഹമ്മദുള്ളയെ ഒഴിവാക്കി ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ദുബായില്‍ അടുത്തിടെ അവസാനിച്ച ഏഷ്യാ കപ്പില്‍ പങ്കെടുത്ത സ്ക്വാഡിലെ ആറ് താരങ്ങളെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി. വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനാണ് ടീം ക്യാപ്റ്റന്‍.
മഹമ്മദുള്ളയെ കൂടാതെ അടുത്തിടെ വിരമിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്‌ഫീഖുര്‍ റഹീം, അനാമുല്‍ ഹഖ്, മുഹമ്മദ് നൈം, പര്‍വേസ് ഹൊസൈന്‍, മെഹിദി ഹസന്‍ എന്നിവരാണ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ താരങ്ങള്‍. ഇതോടെ നസ്‌മുല്‍ ഹൊസൈന്‍, ലിറ്റന്‍ ദാസ്, യാസിര്‍ അലി, നൂരുല്‍ ഹസന്‍, ഹസന്‍ മഹമൂദ് എന്നിവര്‍ ലോകകപ്പ് സ്‌ക്വാഡിലെത്തി. ഷൊരീഫുള്‍ ഇസ്‌ലാം, റിഷാദ് ഹൊസൈന്‍, മെഹിദി ഹസന്‍, സൗമ്യ സര്‍ക്കാര്‍ എന്നിവരാണ് റിസര്‍വ് താരങ്ങള്‍. ലോകകപ്പിന് മുമ്പ് പാകിസ്ഥാനും ന്യൂസിലന്‍ഡും പങ്കെടുക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയിലും ഈ റിസര്‍വ് താരങ്ങള്‍ ടീമിനൊപ്പമുണ്ടാകും.
ബംഗ്ലാദേശ് സ്ക്വാഡ്: ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍), സാബിര്‍ റഹ്മാന്‍, മെഹിദി ഹസന്‍ മിറാസ്, ആഫിഫ് ഹൊസൈന്‍, ലിറ്റന്‍ ദാസ്, യാസിര്‍ അലി, നൂരുല്‍ ഹസന്‍, മുസ്താഫിസൂര്‍ റഹ്മാന്‍, സൈഫുദ്ദീന്‍, തസ്‌കിന്‍ അഹമ്മദ്, എബാദത്ത് ഹൊസൈന്‍, ഹസന്‍ മഹമൂദ്, നജ്‌മുല്‍ ഹൊസൈന്‍, നാസും അഹമ്മദ്.
ബംഗ്ലാ കടുവകള്‍ക്കായി 121 രാജ്യാന്തര ടി20 മത്സരങ്ങള്‍ കളിച്ച് പരിചയമുള്ള താരമാണ് ടീമില്‍ നിന്ന് പുറത്തായ മഹമ്മദുള്ള. 23.57 ശരാശരിയിലും 117.18 സ്‌ട്രൈക്ക് റേറ്റിലും 2121 റണ്‍സ് സമ്പാദ്യം. 7.19 ഇക്കോണമിയില്‍ 38 വിക്കറ്റും മഹമ്മദുള്ളയുടെ പേരിലുണ്ട്.
ഇനിയും എന്തിനാണ് വിശ്രമം? പ്രത്യേകിച്ച് ബൗളര്‍മാര്‍ക്ക്! കടുത്ത വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!