ഷാക്കിബ് തിരിച്ചെത്തി; സര്‍പ്രൈസ് താരം; ബംഗ്ലാദേശ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Apr 16, 2019, 2:29 PM IST
Highlights

ഏഷ്യകപ്പില്‍ കളിച്ച 23കാരന്‍ മൊസദേക്ക് ഹൊസൈന്‍ ഇടംപിടിച്ചതാണ് സര്‍പ്രൈസ്. തമീം ഇക്‌ബാല്‍, മഹ്‌മുദുള്ള, സൗമ്യ സര്‍ക്കാര്‍, മുഷ്‌ഫീഖുര്‍ റഹീം, സാബിര്‍ റഹ്‌മാന്‍ മുസ്‌താഫിസുര്‍ റഹ്‌മാന്‍, റൂബല്‍ ഹൊസൈന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്.

ധാക്ക: ഷാക്കിബ് അല്‍ ഹസനെ ഉപനായകനാക്കി ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. വിരലിന് പരുക്കേറ്റതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരായ പരമ്പര ഓള്‍റൗണ്ടറായ ഷാക്കിബിന് നഷ്ടമായിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്‍റെ കലാശപ്പോരിനിടെയാണ് ഷാക്കിബിന്‍റെ വിരലിന് പരുക്കേറ്റത്. 

മഷ്‌റഫെ മൊര്‍ത്താസയാണ് ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിക്കുക. ഷാക്കിബ് ടീമിലെത്തിയപ്പോള്‍ മോമിനുല്‍ ഹഖിന് അവസരം ലഭിച്ചില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ സ്ഥാനത്ത് ഇമ്രുല്‍ കയീസിനെ മറികടന്ന് ലിറ്റണ്‍ ദാസ് ഇടംപിടിച്ചു. ന്യൂസീലന്‍ഡ് പരമ്പരയില്‍ മോശം ഫോമിലായിരുന്നെങ്കിലും ലിറ്റണ്‍ ദാസില്‍ സെലക്‌ടര്‍മാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

ഏഷ്യകപ്പില്‍ കളിച്ച 23കാരന്‍ മൊസദേക്ക് ഹൊസൈന്‍ ഇടംപിടിച്ചതാണ് സര്‍പ്രൈസ്. തമീം ഇക്‌ബാല്‍, മഹ്‌മുദുള്ള, സൗമ്യ സര്‍ക്കാര്‍, മുഷ്‌ഫീഖുര്‍ റഹീം, സാബിര്‍ റഹ്‌മാന്‍ മുസ്‌താഫിസുര്‍ റഹ്‌മാന്‍, റൂബല്‍ ഹൊസൈന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്. സമീപകാലത്ത് മികച്ച പ്രകടനം കാഴ്‌ചവെച്ചത് ആദ്യ ലോകകപ്പ് കളിക്കാന്‍ മുഹമ്മദ് മിഥുന് അവസരമൊരുക്കി.

ബംഗ്ലാദേശ് ടീം

Mashrafe Mortaza (C), Tamim Iqbal, Mahmudullah, Mushfiqur Rahim, Shakib Al Hasan (VC), Soumya Sarkar, Liton Das, Sabbir Rahman, Mehidy Hasan, Mohammad Mithun, Rubel Hossain, Mustafizur Rahman, Mohammad Saifuddin, Mosaddek Hossain, Abu Jayed

click me!