രക്ഷകനായി വീണ്ടും മുഷ്ഫീഖുര്‍, അയര്‍ലന്‍ഡിനെ വീഴ്ത്തി ബംഗ്ലാദേശ്

Published : Apr 07, 2023, 03:52 PM IST
  രക്ഷകനായി വീണ്ടും മുഷ്ഫീഖുര്‍, അയര്‍ലന്‍ഡിനെ വീഴ്ത്തി ബംഗ്ലാദേശ്

Synopsis

നാലാം ദിനം പരമാവധി ലീഡ‍ുയര്‍ത്താനുള്ള അയര്‍ലന്‍ഡിന്‍റെ ശ്രമം തുടക്കത്തിലെ എബാദത്ത് ഹൊസൈന്‍ പൊളിച്ചു. പൊരുതി നിന്ന ആന്‍ഡി മക്‌ബ്രൈനിനെ(72) എബാദത്ത് ബൗള്‍ഡാക്കിയതോടെ അയര്‍ലന്‍ഡിന്‍റെ പോരാട്ടം അവസാനിച്ചു.

ധാക്ക: അയര്‍ലന്‍ഡിനെതിരായ ധാക്ക ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് ജയം. മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്ത അയര്‍ലന്‍ഡ് നാലാം ദിനം തുടക്കത്തിലെ ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 292 റണ്‍സിന് ഓള്‍ ഔട്ടായി. 138 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് 43 റണ്‍സെടുക്കുമ്പോഴേക്കും തമീം ഇക്‌ബാലിനെയും നജീമുള്‍ ഹൊസൈന്‍ ഷാന്‍റോയെയും നഷ്ടമായെങ്കിലും ലിറ്റണ്‍ ദാസിനൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ മുഷ്ഫീഖുര്‍ റഹീം ബംഗ്ലാദേശിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മുഷ്ഫീഖുറാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സ്കോര്‍ ബംഗ്ലാദശ് 369, 138-3, അയര്‍ലന്‍ഡ് 214, 292.

നാലാം ദിനം പരമാവധി ലീഡ‍ുയര്‍ത്താനുള്ള അയര്‍ലന്‍ഡിന്‍റെ ശ്രമം തുടക്കത്തിലെ എബാദത്ത് ഹൊസൈന്‍ പൊളിച്ചു. പൊരുതി നിന്ന ആന്‍ഡി മക്‌ബ്രൈനിനെ(72) എബാദത്ത് ബൗള്‍ഡാക്കിയതോടെ അയര്‍ലന്‍ഡിന്‍റെ പോരാട്ടം അവസാനിച്ചു. 14 റണ്‍സെടുത്ത ഹ്യൂമിനെയും എബാദത്ത് പുറത്താക്കിയതോടെ ബംഗ്ലാദേശിന്‍റെ വിജയലക്ഷ്യം 138 ല്‍ ഒതുങ്ങി. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാം നാലും എബാദത്ത് ഹൊസൈന്‍ മൂന്നും വിക്കറ്റെടുത്തപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റെടുത്തു.

 മറുപടി ബാറ്റിംഗില്‍ തമീം ഇക്ബാല്‍(31), ഷാന്‍റോ(4) എന്നിവരെ നഷ്ടമാകുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ ബോര്‍ഡില്‍ 42 റണ്‍സെ ഉണ്ടായിരുന്നുള്ളു. മൂന്നാം വിക്കറ്റില്‍ മുഷ്ഫീഖുറും ലിറ്റണ്‍ ദാസും ചേര്‍ന്ന് ബംഗ്ലാദേശിനെ 100 കടത്തിയതോടെ അയര്‍ലന്‍ഡിന്‍റെ പ്രതീക്ഷ അവസാനിച്ചു.  ലിറ്റണ്‍ ദാസ്(23) പുറത്തായ ശേഷം ക്രീസിലെത്തിയ മൊനിമുള്‍ ഹഖ്(20) അതിവേഗം സ്കോര്‍ ചെയ്ത് ബംഗ്ലാദേശിന്‍റെ വിജയം അനായാസമാക്കി.

ഒറ്റ ജയം കൊണ്ട് പോയന്‍റ് പട്ടികയില്‍ വന്‍ മാറ്റം; കുതിപ്പുമായി കൊല്‍ക്കത്ത, ആര്‍സിബിക്ക് കനത്ത തിരിച്ചടി

162 പന്തില്‍ 108 റണ്‍സെടുത്ത ലോര്‍കന്‍ ടക്കറുടെ സെഞ്ചുറിയാണ് അയര്‍ലന്‍ഡിനെ രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാരി ടെക്റ്റര്‍ (56), ആന്‍ഡി മക്‌ബ്രൈന്‍(72) എന്നിവരും അയര്‍ലന്‍ഡിനായി തിളങ്ങി. നേരത്ത ഏകദിന, ടി20 പരമ്പരകളും ബംഗ്ലാദേശ് നേടിയിരുന്നു.

PREV
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍