
ധാക്ക: ആരാധക രോഷത്തെ തുടര്‍ന്ന് ബംഗ്ലാദേശ് ലോകകപ്പ് ജേഴ്‌സി മാറ്റുന്നു. പുതിയ ജേഴ്‌സി ട്വിറ്ററിലൂടെ പുറത്തായി. മുഴുവന്‍ പച്ച നിറത്തിള്ള ജേഴ്‌സിയാണ് ലോകകപ്പില്‍ അണിയാന്‍ ബംഗ്ലാദേശ് ഒരുക്കിയിരുന്നത്. എന്നാല്‍ ടീം കടുത്ത വിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ജേഴ്‌സി മാറ്റാന്‍ നിര്‍ബന്ധിതരാവുകയായുന്നു.
ജേഴ്‌സിയുടെ നിറം തന്നെയാണ് ആരാധകരെ നിരാശരാക്കിയത്. പാക്കിസ്ഥാന്റെ ജേഴ്‌സിയുമായി സാമ്യമുണ്ടെന്ന വിമര്‍ശനാണ് ജേഴ്‌സിക്കെതിരെ ഉയര്‍ന്നത്. 1971 രാജ്യം പാക്കിസ്ഥാനില്‍ നിന്ന് സ്വതന്ത്രമായതാണെന്നും പിന്നീട് എന്തിനാണ് ഇത്തരത്തില്‍ ഒരു ജേഴ്‌സി ഉപയോഗിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
ഇതോടെ ജേഴ്‌സി മാറ്റുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമുദ്ദീന്‍ ചൗധരി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും പച്ച ജേഴ്‌സിയാണ് ഉപയോഗിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!