
മുംബൈ: ഉപദേശം വേണ്ടപ്പോഴെല്ലാം വൈസ് ക്യാപ്റ്റനെന്ന നിലയില്‍ നായകന്‍ വിരാട് കോലിയെ സഹായിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് രോഹിത് ശര്‍മ. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ സച്ചിന്‍, സെവാഗ് തുടങ്ങിയ സീനിയര്‍ കളിക്കാരുണ്ടായിരുന്നു.
നിലവിലെ ടീമില്‍ ഞങ്ങള്‍ ഒരുപാട് കാലമായി ഒരുമിച്ച് കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ തീരുമാനങ്ങളെടുക്കുമ്പോള്‍ കോലിയെ സഹായിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും രോഹിത് ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.
ഒരാളുടെ താല്‍പര്യത്തിനനുസരിച്ചല്ല ടീമില്‍ താരുമാനങ്ങളെടുക്കുന്നതെന്നും ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും നിര്‍ദേശങ്ങള്‍ പറയാമെന്നും രോഹിത് പറഞ്ഞു. തീരുമാനങ്ങളെടുക്കുമ്പോള്‍ എപ്പോഴും രോഹിത്തിന്റയും ധോണിയുടെയും സഹായം തേടാറുണ്ടെന്ന് വിരാട് കോലിയും വ്യക്തമാക്കിയിരുന്നു.
ഐപിഎല്ലില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോള്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ മികവ് കാട്ടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!