ടോസ് നേടിയിട്ടും ബാറ്റിംഗിനെത്തിയ തീരുമാനം പാളി; ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച

Published : Jun 25, 2025, 08:34 PM IST
Najmul Hossain Shanto

Synopsis

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച നേരിട്ടു. 

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. കൊളംബൊ, സിംഗളീസ് സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ എട്ടിന് 220 എന്ന നിലയിലാണ്. തയ്ജുള്‍ ഇസ്ലാം (9), ഇബാദത് ഹുസൈന്‍ (5) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് വീതം നേടിയ അഷിത ഫെര്‍ണാണ്ടോ, വിശ്വ ഫെര്‍ണാണ്ടോ, സോനല്‍ ദിനുഷ എന്നിവരാണ് തകര്‍ത്തത്. 46 റണ്‍സ് നേടിയ ഷദ്മാന്‍ ഇസ്ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ അനാമുള്‍ ഹഖിന്റെ (0) വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി. പിന്നീടെത്തിയ മൊമിനുല്‍ ഹഖിന് (21) തിളങ്ങാനായില്ല. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ഇത്തവണ എട്ട് റണ്ണിന് പുറത്തായി. കൂടെ ഷദ്മാനും പോയതോടെ നാലിന് 76 എന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് മുഷ്ഫിഖുര്‍ റഹീം (35) - ലിറ്റണ്‍ ദാസ് (34) സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു.

ഇതുതന്നെയാണ് അവരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ലിറ്റണെ പുറത്താക്കി ദിനുഷ ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ മുഷ്ഫിഖുറും മടങ്ങി. വാലറ്റത്ത് മെഹിദി ഹസന്‍ മിറാസ് (31), നയീം ഹസന്‍ (25) എന്നിവരുടെ ഇന്നിംഗ്‌സ് ബംഗ്ലാദേശിന് ഗുണമായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ശ്രീലങ്ക: പതും നിസ്സങ്ക, ലഹിരു ഉദാര, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), സോനാല്‍ ദിനുഷ, തരിന്ദു രത്‌നായകെ, വിശ്വ ഫെര്‍ണാണ്ടോ, പ്രഭാത് ജയസൂര്യ, അശിത ഫെര്‍ണാണ്ടോ.

ബംഗ്ലാദേശ്: ഷദ്മാന്‍ ഇസ്ലാം, അനാമുല്‍ ഹഖ്, മോമിനുല്‍ ഹഖ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, ലിറ്റണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, നയീം ഹസന്‍, തൈജുല്‍ ഇസ്ലാം, ഇബാദത്ത് ഹൊസൈന്‍, നഹിദ് റാണ.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര