സാരിയും ആഭരണങ്ങളും ക്രിക്കറ്റ് ബാറ്റും; വൈറലായി ക്രിക്കറ്റ് താരത്തിന്‍റെ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്

Web Desk   | others
Published : Oct 22, 2020, 09:38 AM IST
സാരിയും ആഭരണങ്ങളും ക്രിക്കറ്റ് ബാറ്റും; വൈറലായി ക്രിക്കറ്റ് താരത്തിന്‍റെ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്

Synopsis

അടുത്തിടെയാണ് ക്രിക്കറ്റ് താരമായ  മിം മൊസാദീകും സഞ്ജിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ക്രിക്കറ്റ് താരങ്ങളുടെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കും എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഐസിസി ട്വീറ്റ് ചെയ്തിട്ടുള്ളത്. 

ദില്ലി: വനിതാ ക്രിക്കറ്റ് താരത്തിന്‍റെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് പങ്കുവച്ച് ഐസിസി. ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം സഞ്ജിതാ ഇസ്ലാമിന്‍റെ ഫോട്ടോഷൂട്ടാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങളും സാരിയുമണിഞ്ഞ് പിച്ചില്‍ ബാറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

അടുത്തിടെയാണ് ക്രിക്കറ്റ് താരമായ  മിം മൊസാദീകും സഞ്ജിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ക്രിക്കറ്റ് താരങ്ങളുടെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കും എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഐസിസി ട്വീറ്റ് ചെയ്തിട്ടുള്ളത്. ക്രിക്കറ്റിനോടുള്ള താരത്തിന്‍റെ താല്‍പര്യം വ്യക്തമാക്കുന്നതാണ് ചിത്രങ്ങളെന്നാണ് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പ്രതികരിക്കുന്നത്. 

ഇരുപത്തിനാലുകാരിയായ സഞ്ജിത ബംഗ്ലാദേശ് വനിതാ ടീം അംഗമാണ്. എട്ട് വര്‍ഷം നീണ്ട കരിയറില്‍ 16 ഏകദിനങ്ങളും 54 ട്വിന്‍റി 20 മത്സരങ്ങളിലും സഞ്ജിത പാഡ് അണിഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ വനിതാ ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും ഉയര്‍ന്ന് സ്കോര്‍ നേടിയ താരം കൂടിയാണ് സഞ്ജിത.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ഇഷാന്‍ കിഷൻ ഷോ, 45 പന്തില്‍ സെഞ്ചുറി, ഹരിയാനക്ക് മുന്നില്‍ റണ്‍മല ഉയർത്തി ജാർഖണ്ഡ്
ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍