പാകിസ്ഥാനെ എറിഞ്ഞിട്ട് ബംഗ്ലാ കടുവകള്‍! രണ്ടാം ടെസ്റ്റിലും വിജയപ്രതീക്ഷ, ജയിക്കാന്‍ വേണ്ടത് 185 റണ്‍സ് മാത്രം

Published : Sep 02, 2024, 03:05 PM IST
പാകിസ്ഥാനെ എറിഞ്ഞിട്ട് ബംഗ്ലാ കടുവകള്‍! രണ്ടാം ടെസ്റ്റിലും വിജയപ്രതീക്ഷ, ജയിക്കാന്‍ വേണ്ടത് 185 റണ്‍സ് മാത്രം

Synopsis

ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് നേടിയ പാകിസ്താന് തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി.

റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ റാവല്‍പിണ്ടി ടെസ്റ്റില്‍ ബംഗ്ലാദേശിന് 185 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ കേവലം 172 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ഹസന്‍ മഹ്മൂദാണ് പാകിസ്ഥാനെ തകര്‍ത്തത്. നഹീദ് റാണയ്ക്ക് നാല് വിക്കറ്റുണ്ട്. നേരത്തെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 274നെതിരെ ബംഗ്ലാദേശ് 262 റണ്‍സ് നേടിയിരുന്നു. ലിറ്റണ്‍ ദാസിന്റെ (138) സെഞ്ചുറിയും മെഹിദി ഹസന്‍ മിറാസിന്റെ (78) അര്‍ധ സെഞ്ചുറിയുമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ത്തിന് മുന്നിലാണ്. റാവല്‍പിണ്ടിയില്‍ ജയിച്ചാല്‍ ബംഗ്ലാദേശിന് പരമ്പര തൂത്തുവാരാം.

ആദ്യ ഇന്നിംഗ്‌സില്‍ 12 റണ്‍സ് ലീഡ് നേടിയ പാകിസ്താന് തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ട് പോയി. രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ അബ്ദുള്ള ഷെഫീഖ് (3), നൈറ്റ് വാച്ച്മാന്‍ ഖുറാം ഷഹ്‌സാദ് (0) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ടിന് 9 എന്ന നിലയിലാണ് പാകിസ്ഥാന്‍ നാലാം ദിനം ആരംഭിച്ചത്. ഇന്ന് സെയിം അയൂബ് (20), ഷാന്‍ മസൂദ് (28), ബാബര്‍ അസം (11), സൗദ് ഷക്കീര്‍ (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ ആറിന് 81 എന്ന നിലയിലേക്ക് വീണു പാകിസ്ഥാന്‍. തുടര്‍ന്ന് മുഹമ്മദ് റിസ്വാന്‍ (38) നടത്തിയ പോരാട്ടമാണ് പാകിസ്ഥാനെ 100 കടത്തിയത്. 

മോശം ഫോം തുടരുന്നു, അടുത്തകാലത്ത് ഫിഫ്റ്റി പോലുമില്ല! ബാബര്‍ അസമിനെ എയറിലാക്കി സോഷ്യല്‍ മീഡിയ

എന്നാല്‍ ലഞ്ചിന് ശേഷം റിസ്വാന്റെ വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. മുഹമ്മദ് അലി (0), അബ്രാര്‍ അഹമ്മദ് (2), മിര്‍ ഹംസ (4) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പോലും സാധിച്ചില്ല. അഗ സല്‍മാനാണ് സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്. താരം 71 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്നു. നേരത്ത, രണ്ടാം ഇന്നിംഗ്‌സ് അവിശ്വസനീയ തിരിച്ചുവരവാണ് ബംഗ്ലാദേശ് നടത്തിയത്. ഒരു ഘട്ടത്തില്‍ ആറിന് 26ന് എന്ന നിലയില്‍ തകര്‍ന്ന സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത് 262 റണ്‍സിന്. ആതിഥേയരുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറിനെതിരെ ബംഗ്ലാദേശ് മുന്‍നിര തകര്‍ന്നിരുന്നു. ആദ്യ ആറ് ബാറ്റര്‍മാരില്‍ ഷദ്മാന്‍ ഇസ്ലാം (10) മാത്രമാണ് രണ്ടക്കം കണ്ടത്. സാക്കിര്‍ ഹസന്‍ (1), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (4), മൊമിനുള്‍ ഹഖ് (1), മുഷ്ഫിഖര്‍ റഹീം (3), ഷാക്കിബ് അല്‍ ഹസന്‍ (2) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഇതോടെ ആറിന് 26 എന്ന പരിതാപകരമായ നിലയിലായി സന്ദര്‍ശകര്‍. തുടര്‍ന്ന് ദാസ് - മെഹിദി സഖ്യം 165 റണ്‍സ് കൂട്ടിചേര്‍ത്തു. 

മെഹിദിയെ പുറത്താക്കി ഖുറാമാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ടസ്‌കിന്‍ അഹമ്മദ് (1) പെട്ടന്ന് മടങ്ങിയെങ്കിലും ഹസന്‍ മഹ്മൂദ് (51 പന്തില്‍ 13) കൂട്ടുപടിച്ച് ലിറ്റണ്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 228 പന്തുകള്‍ നേരിട്ട ലിറ്റണ്‍ 13 ഫോറും നാല് സിക്സും നേടി. നഹിദ് റാണയാണ് (0) പുറത്തായ മറ്റൊരു താരം. ഖുറാം ഷെഹ്സാദ് പാകിസ്ഥാന് വേണ്ടി ആറ് വിക്കറ്റ് വീഴ്ത്തി.

    PREV

    ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

    click me!

    Recommended Stories

    അപ്രതീക്ഷിതം, സഞ്ജുവിന് മുന്നിൽ വീണ്ടുമൊരു വമ്പൻ കടമ്പ; ആരാണ് കേമൻ എന്ന് കണക്കുകൾ പറയട്ടെ, സഞ്ജുവോ ഇഷാനോ!
    ലോകകപ്പിന് മുമ്പ് വമ്പൻ പരീക്ഷണം, പ്ലേയിംഗ് ഇലവനിലെ നിർണായക മാറ്റം സ്ഥിരീകരിച്ച് സൂര്യ; ശ്രേയ്യസ് അല്ല, മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ