അഫ്​ഗാന് മുന്നിൽ സമ്പൂർണ തോൽവി, നാട്ടിലെത്തിയ ബം​ഗ്ലാദേശ് താരങ്ങൾക്കെതിരെ കൂക്കിവിളിയും അക്രമവും, താരത്തിന്റെ കുറിപ്പ്

Published : Oct 16, 2025, 09:00 PM IST
Bangladesh

Synopsis

അഫ്​ഗാന് മുന്നിൽ സമ്പൂർണ തോൽവി, നാട്ടിലെത്തിയ ബം​ഗ്ലാദേശ് താരങ്ങൾക്കെതിരെ കൂക്കിവിളിയും അക്രമവും. ആദ്യ മത്സരത്തിൽ 5 വിക്കറ്റിറ്റും തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ 81 റൺസിനും 200 റൺസിനും തോറ്റു.

ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര 3-0 ന് തോറ്റ ശേഷം നാട്ടിലെത്തിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് ആരാധകരിൽ നിന്ന് കടുത്ത പ്രതിഷേധം നേരിട്ടെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻ മെഹ്ദി ഹസൻ മിറാസിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ടീം പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റ് പരമ്പര അടിയറവെച്ചിരുന്നു. ആദ്യ മത്സരത്തിൽ 5 വിക്കറ്റിറ്റും തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ 81 റൺസിനും 200 റൺസിനും തോറ്റു. പരമ്പര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ, കളിക്കാരെ വിമാനത്താവളത്തിൽ കൂക്കിവിളിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. താരങ്ങളുടെ വാഹനങ്ങളും ആക്രമിക്കപ്പെട്ടുവെന്ന് ബംഗ്ലാദേശ് താരം മുഹമ്മദ് നയിം ഷെയ്ഖ് സോഷ്യൽ മീഡിയയിൽ കുറിപ്പെഴുതി. സോഷ്യല്‍മീഡിയയിലും കനത്ത ആക്രമണമാണ് ടീമിനെതിരെ ഉണ്ടായത്. മെഹ്ദി ഹസന്റെ ക്യാപ്റ്റൻസിയിൽ ടീം ഏകദിനത്തില്‍ പരിതാപകരമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ പത്ത് മത്സരങ്ങളിൽ ഒമ്പതെണ്ണവും തോറ്റു. ഒക്ടോബർ 14 ന് അബുദാബിയിലെ ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ 294 റൺസ് പിന്തുടരുന്നതിനിടെ ബംഗ്ലാദേശ് 27.1 ഓവറിൽ 93 റൺസിന് പുറത്തായി. 43 റൺസ് നേടിയ സായ് ഹസ്സൻ ഒഴികെ മറ്റാരും രണ്ടക്കം കടന്നില്ല. 

മുഹമ്മദ് നയിം ഷെയ്ഖിന്റെ കുറിപ്പ് 

കളത്തിലിറങ്ങുന്ന നമ്മൾ, കളിക്കുക മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ പേര് നെഞ്ചിൽ വഹിക്കുന്നു. ചുവപ്പും പച്ചയും നിറമുള്ള പതാകകൾ നമ്മുടെ ശരീരത്തിൽ മാത്രമല്ല; അത് നമ്മുടെ രക്തത്തിലുമുണ്ട്. ഓരോ പന്തിലും, ഓരോ ഓട്ടത്തിലും, ഓരോ ശ്വാസത്തിലും, ആ പതാകയെ അഭിമാനകരമാക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നു. ചിലപ്പോൾ നമ്മൾ വിജയിക്കുന്നു, ചിലപ്പോൾ നമ്മൾ പരാജയപ്പെടുന്നു. വിജയം വരുന്നു, തോൽവി വരുന്ന. അതാണ് സ്പോർട്സിന്റെ യാഥാർത്ഥ്യം. നമ്മൾ തോൽക്കുമ്പോൾ അത് നിങ്ങളെ വേദനിപ്പിക്കുകയും ദേഷ്യപ്പെടുത്തുകയും ചെയ്യുമെന്ന് ഞങ്ങൾക്കറിയാം. കാരണം നിങ്ങൾ ഞങ്ങളെപ്പോലെ തന്നെ ഈ രാജ്യത്തെ സ്നേഹിക്കുന്നു."

എന്നാൽ ഇന്ന് ഞങ്ങൾക്ക് നേരെയുണ്ടായ വെറുപ്പ്, നമ്മുടെ വാഹനങ്ങൾക്ക് നേരെയുള്ള ആക്രമണം, അത് ശരിക്കും വേദനിപ്പിക്കുന്നു. നമ്മൾ മനുഷ്യരാണ്. നമ്മൾ തെറ്റുകൾ വരുത്താറുണ്ട്, പക്ഷേ നമ്മുടെ രാജ്യത്തോടുള്ള സ്നേഹമോ പരിശ്രമമോ ഒരിക്കലും കുറയുന്നില്ല. ഓരോ നിമിഷവും, രാജ്യത്തിനുവേണ്ടി, ജനങ്ങൾക്കുവേണ്ടി, നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ ഞങ്ങൾ ശ്രമിക്കുന്നു. നമുക്ക് വേണ്ടത് സ്നേഹമാണ്, വെറുപ്പല്ല. വിമർശനം കോപത്തോടെയല്ല, യുക്തിയോടെ വരട്ടെ. കാരണം നാമെല്ലാവരും ഒരേ പതാകയുടെ മക്കളാണ്. നമ്മൾ ജയിച്ചാലും തോറ്റാലും ചുവപ്പും പച്ചയും എപ്പോഴും നമുക്കെല്ലാവർക്കും അഭിമാനത്തിന്റെ ഉറവിടമാകട്ടെ. നമ്മൾ പോരാടും, വീണ്ടും ഉയിർത്തെഴുന്നേൽക്കും. രാജ്യത്തിനു വേണ്ടി, നിങ്ങൾക്കു വേണ്ടി, ഈ പതാകയ്ക്കു വേണ്ടി.

 

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍