ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി അഫ്ഗാനെ തകര്‍ത്ത് ബംഗ്ലാദേശ്

Published : Jun 17, 2023, 12:57 PM IST
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയവുമായി അഫ്ഗാനെ തകര്‍ത്ത് ബംഗ്ലാദേശ്

Synopsis

തോല്‍വി ഉറപ്പിച്ച് ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന് അവസാന അഞ്ച് വിക്കറ്റുകള്‍ ഒമ്പത് റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ജയത്തോടെ ടെസ്റ്റ് ചരിത്രത്തിലെ റണ്‍സിന്‍റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ ജയമെന്ന റെക്കോര്‍ഡും ബംഗ്ലാദേശ് സ്വന്തമാക്കി.

ധാക്ക:അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. അഫ്ഗാനിസ്ഥാനെ 546 റണ്‍സിന് തകര്‍ത്താണ് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയത്. 662 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സിന് ഓള്‍ ഔട്ടായി. നാലു വിക്കറ്റെടുത്ത ടസ്കിന്‍ അഹമ്മദും മൂന്ന് വിക്കറ്റെടുത്ത ഷൊറിഫുള്‍ ഇസ്ലാമുമാണ് അഫ്ഗാനെ എറിഞ്ഞിട്ടത്. സ്കോര്‍ ബംഗ്ലാദേശ് 382, 425/4, അഫ്ഗാനിസ്ഥാന്‍ 146,115.

തോല്‍വി ഉറപ്പിച്ച് ക്രീസിലിറങ്ങിയ അഫ്ഗാനിസ്ഥാന് അവസാന അഞ്ച് വിക്കറ്റുകള്‍ ഒമ്പത് റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ജയത്തോടെ ടെസ്റ്റ് ചരിത്രത്തിലെ റണ്‍സിന്‍റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ മൂന്നാമത്തെ ജയമെന്ന റെക്കോര്‍ഡും ബംഗ്ലാദേശ് സ്വന്തമാക്കി. ഇതിന് മുമ്പുള്ള രണ്ട് വന്‍ വിജയങ്ങളും പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിലായിരുന്നു.1928ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 675 റണ്‍സിന് ജയിച്ചതും 1934ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 562 റണ്‍സിന് ജയിച്ചതുമാണ് ടെസ്റ്റ് ചരിത്രത്തില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയങ്ങള്‍.

ആദ്യ ഇന്നിംഗ്സില്‍ നജ്മമുള്‍ ഹൊസൈന്‍ ഷാന്‍റോയുടെ സെഞ്ചുറിയുടെ കരുത്തില്‍ ബംഗ്ലാദശ് 382 റണ്‍സടിച്ചപ്പോള്‍ അഫ്ഗാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 236 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ടായിട്ടും അഫ്ഗാനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിനായി ഷാന്‍റോയും മോനിമുളും സെഞ്ചുറി നേടി.  നാലു വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സെടുത്ത് അഫ്ഗാന് എത്തിപ്പിടിക്കാനാവാത്ത വിജയലക്ഷ്യം മുന്നോട്ടുവെച്ച ബംഗ്ലാദേശ് വെറും 33 ഓവറില്‍ എതിരാളികളെ എറിഞ്ഞൊടുക്കിയാണ് വമ്പന്‍ ജയം സ്വന്തമാക്കിയത്. ഷാന്‍റോയാണ് കളിയിലെ താരം.

'ഇതെന്താണ് നാഷണല്‍ ഹൈവേ ആണോ', എഡ്ജ്‌ബാസ്റ്റണ്‍ പിച്ചിനെ ട്രോളി വസീം ജാഫര്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ
രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, സഞ്ജു സാംസണ്‍ ഇന്നും പുറത്ത് തന്നെ