'ഇതെന്താണ് നാഷണല്‍ ഹൈവേ ആണോ', എഡ്ജ്‌ബാസ്റ്റണ്‍ പിച്ചിനെ ട്രോളി വസീം ജാഫര്‍

Published : Jun 17, 2023, 12:33 PM ISTUpdated : Jun 17, 2023, 12:37 PM IST
'ഇതെന്താണ് നാഷണല്‍ ഹൈവേ ആണോ', എഡ്ജ്‌ബാസ്റ്റണ്‍ പിച്ചിനെ ട്രോളി വസീം ജാഫര്‍

Synopsis

ആഷസിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഇംഗ്ലണ്ട് തയാറാക്കിയത്. ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 393-8 റണ്‍സെടുത്ത് അപ്രതീക്ഷിതമായി ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

ലണ്ടന്‍: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയാവുന്ന എഡ്ജ്ബാസ്റ്റണിലെ ബാറ്റിംഗ് പിച്ചിനെ ട്രോളി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. എഡ്ജ്ബാസ്റ്റണ്‍ പിച്ചിന്‍റെ ചിത്രവും ഇംഗ്ലണ്ടിലെ നാഷണല്‍ ഹൈവേയിലുള്ള ദിശാസൂചക ബോര്‍ഡുകളുടെ ചിത്രവും പങ്കുവെച്ചാണ് ജാഫര്‍ ആദ്യ ടെസ്റ്റിനായി തയാറാക്കിയ പിച്ചിനെ കളിയാക്കിയത്.

ആഷസിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഇംഗ്ലണ്ട് തയാറാക്കിയത്. ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 393-8 റണ്‍സെടുത്ത് അപ്രതീക്ഷിതമായി ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ ആദ്യ ദിനം വിക്കറ്റ് നഷ്ടമില്ലാതെ 14 റണ്‍സെന്ന നിലയിലാണ്. ആദ്യദിനം എട്ടു വിക്കറ്റ് വീണെങ്കിലും ആകെ 407 റണ്‍സാണ് എഡ്ജ്ബാസ്റ്റണില്‍ ഇരു ടീമുകളും ചേര്‍ന്ന് അടിച്ചെടുത്തത്.

കമിന്‍സിനും ബോളന്‍ഡിനുമെതിരെ റിവേഴ്സ് സ്കൂപ്പ്, ലിയോണിനെതിരെ റിവേഴ്സ് സ്വീപ്പ്; ഞെട്ടിച്ച് ജോ റൂട്ട്-വീഡിയോ

ഇംഗ്ലണ്ടിലെ പിച്ചുകളില്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ലഭിക്കാറുള്ള യാതൊരു ആനുകൂല്യവും ഓസീസ് പേസര്‍മാര്‍ക്ക് ലഭിച്ചിരുന്നില്ല. പന്ത് അനായാസം ബാറ്റിലേക്ക് വരുന്ന പിച്ചില്‍ ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന പിച്ചായിരുന്നു ഒരുക്കിയിരുന്നത്.

പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സും ടേണുമെല്ലാം പലപ്പോഴും ബാറ്റര്‍മാരെ കുഴക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങള്‍ക്കായി സ്പിന്‍ പിച്ചൊരുക്കുമ്പോള്‍ പരിഹാസവുമായി രംഗത്തെത്താറുള്ള മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിനുള്ള പരോക്ഷ മറുപടിയായാണ് ആരാധകര്‍ വസീം ജാഫറിന്‍റെ പരിഹാസത്തെ കാണുന്നത്. മുമ്പ് ഇന്ത്യയിലെ സ്പിന്‍ പിച്ചുകളെ കളിയാക്കാനായി മൈക്കല്‍ വോണ്‍ പാടം ഉഴുതു മറിച്ച ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ
രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ, സഞ്ജു സാംസണ്‍ ഇന്നും പുറത്ത് തന്നെ