ഷാക്കിബിന്റെ മോശം പെരുമാറ്റം; ബംഗ്ലാദേശി അംപയര്‍ ഇനി മത്സരം നിയന്ത്രിക്കാനില്ല

By Web TeamFirst Published Jun 30, 2021, 6:11 PM IST
Highlights

ഐസിസി എമേര്‍ജിംഗ് പാനലില്‍ മോര്‍ഷദ് അലി ഖാനോടൊപ്പം അംഗമാണ് മോനിറുസ്സമാന്‍. ഐസിസിയുടെ എലൈറ്റ് പാനലില്‍ ഇടം നേടാന്‍ സാധ്യതയുള്ള അംപയറാണ് മോനിറുസ്സുമാനെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

ധാക്ക: ബംഗ്ലാദേശി താരങ്ങളുടെ മോശം പെരുമാറ്റത്തിന് പിന്നാലെ അംപയറിംഗ് മതിയാക്കി മോനിറുസ്സമാന്‍. ബംഗബന്ധു ധാക്ക പ്രീമിയലര്‍ ലീഗ് ടി20യില്‍ ദേശീയ താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍, മഹമ്മുദുള്ള എന്നിവര്‍ മോനിറുസ്സമാനോട് മോശമായി പെരുമാറിയിരുന്നു. ഐസിസി എമേര്‍ജിംഗ് പാനലില്‍ മോര്‍ഷദ് അലി ഖാനോടൊപ്പം അംഗമാണ് മോനിറുസ്സമാന്‍. ഐസിസിയുടെ എലൈറ്റ് പാനലില്‍ ഇടം നേടാന്‍ സാധ്യതയുള്ള അംപയറാണ് മോനിറുസ്സുമാനെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നത്. 

അംപയറിംഗില്‍ നിന്ന് പിന്മറുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മോനിറുസ്സമാന്‍ പറയുന്നതിങ്ങനെ.. ''മാച്ച് ഫീ മാത്രം മേടിച്ചിട്ടാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ജിവനക്കാനല്ലാത്തതിനാല്‍ തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നത്. അംപയര്‍മാര്‍ക്ക് തെറ്റ് പറ്റും. എന്നാല്‍ താരങ്ങള്‍ ഇതുപോലയല്ല പെരുമാറേണ്ടത്. ചെറിയ വേതനത്തിന് മോശം പെരുമാറ്റം സഹിച്ച് തുടരേണ്ടതില്ല.'' അദ്ദേഹം പറഞ്ഞു.

മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടറായ ഷാക്കിബ് പക്വതയില്ലാത്ത പെരുമാറിയത്. മുഹമ്മദന്‍സിന്റെ താരമാണ് ഷാക്കിബ്. അബഹാനിയുടെ താരമായി മുഷ്ഫിഖുര്‍ റഹീമിനെതിരെ പന്തെറിയുകയായിരുന്ന ഷാക്കിബ് എല്‍ബിഡബ്ല്യൂവിന് അപ്പീല്‍ ചെയ്തു. എന്നാല്‍ അംപയര്‍ ഔട്ട് നല്‍കിയില്ല. തൊട്ടടുത്ത നിമിഷം ഷാക്കിബ് ദേഷ്യത്തോടെ സ്റ്റംപ് നോണ്‍സ്ട്രൈക്കിലെ കാലുകൊണ്ടു തട്ടിയിട്ടു. പിന്നാലെ അംപയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.

സംഭവം അവിടെയും തീര്‍ന്നില്ല. പിന്നാലെ ആറാം ഓവറില്‍ മഴയെത്തി. ഇതോടെ അംപയര്‍ക്ക് മത്സരം നിര്‍ത്തിവെക്കേണ്ടിവന്നു. ഒരിക്കല്‍കൂടി നോണ്‍സ്ട്രൈക്കിലെ അംപയറുടെ അരികിലേക്ക് അരിശത്തോടെ ഓടിയടുത്ത ഷാക്കിബ് മൂന്ന് സ്റ്റംപുകളും പിഴുതെടുത്ത് പിച്ചിലേക്ക് എറിഞ്ഞു. പിന്നാലെ അംപയറോട് കടുത്തരീതിയതില്‍ സംസാരിക്കുന്നതിലും വിഡീയോയില്‍ കാണാമായിരുന്നു.

click me!