ത്രിരാഷ്ട്ര പരമ്പര: വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് വിജയം

Published : May 13, 2019, 11:49 PM IST
ത്രിരാഷ്ട്ര പരമ്പര: വിന്‍ഡീസിനെതിരെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് വിജയം

Synopsis

ത്രിരാഷ്ട്ര പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് ജയം. ഡുബ്ലിനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് ഒമ്പത് നഷ്ടത്തില്‍ 247 റണ്‍സെടുത്തു.

ഡുബ്ലിന്‍: ത്രിരാഷ്ട്ര പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റ് ജയം. ഡുബ്ലിനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് ഒമ്പത് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മുശ്ഫികുര്‍ റഹീം (63), സൗമ്യ സര്‍ക്കാര്‍ (54), മുഹമ്മദ് മിഥുന്‍ (43) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയം എളുപ്പമാക്കിയത്. 

ഇവര്‍ക്ക് പുറമെ തമീം ഇഖ്ബാല്‍ (21), ഷാക്കിബ് അല്‍ ഹസന്‍ (29) എന്നിവരാണ് പുറത്തായ താരങ്ങള്‍. മഹ്മദുള്ള (30), സാബിര്‍ റഹ്്മാന്‍ എന്നിവര്‍ പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി അഷ്‌ലി നേഴ്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, വിന്‍ഡീസിന് ഷായ് ഹോപ്പ് (87), ജേസണ്‍ ഹോള്‍ഡര്‍ (62) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 

മുന്‍നിര ബാറ്റ്‌സ്മാന്മാരായ സുനില്‍ ആംബ്രിസ് (23), ഡാരന്‍ ബ്രാവോ (6), റോസ്റ്റണ്‍ ചേസ് (19), കാര്‍ട്ടര്‍ (3), ഫാബിയന്‍ അലന്‍ തുടങ്ങിയവര്‍ നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ നാലും മഷ്‌റഫെ മൊര്‍ത്താസ മൂന്നും വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കിംഗ് കോലിയെ വിറപ്പിച്ച രാജകുമാരന്‍; ഐപിഎല്‍ മികവില്‍ പ്രിന്‍സ് യാദവ് ഇന്ത്യന്‍ ടീമിലേക്ക്
സഞ്ജു സാംസണ്‍ ഏകദിന ടീമിലില്ല; വന്‍ സര്‍പ്രൈസുകളുമായി അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു