ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ നിന്ന് അമീറിനെ ഒഴിവാക്കി; ലോകകപ്പ് പങ്കാളിത്തം സംശയത്തില്‍

Published : May 13, 2019, 11:29 PM ISTUpdated : May 13, 2019, 11:49 PM IST
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ നിന്ന് അമീറിനെ ഒഴിവാക്കി; ലോകകപ്പ് പങ്കാളിത്തം സംശയത്തില്‍

Synopsis

അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുള്ള പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. പരമ്പരയ്ക്ക് ശേഷം മാത്രമെ ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ അവസാന ടീമിനെ പ്രഖ്യാപിക്കൂ. ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അമീറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കറാച്ചി: അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുള്ള പരമ്പരയ്ക്കായി ഇംഗ്ലണ്ടിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം. പരമ്പരയ്ക്ക് ശേഷം മാത്രമെ ലോകകപ്പിനുള്ള പാക്കിസ്ഥാന്റെ അവസാന ടീമിനെ പ്രഖ്യാപിക്കൂ. ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് അമീറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരായി ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ അമീറുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ താരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനായിരുന്നു പദ്ധതി.

എന്നാല്‍ അണുബാധയെ തുടര്‍ന്ന് താരത്തിന് രണ്ടാം ഏകദിനം നഷ്ടമായിരുന്നു. ഇപ്പോള്‍ പാക് പേസര്‍ക്ക് ചിക്കന്‍പോക്‌സാണെന്ന സംശയമുണ്ട്. ഇതോടെ താരത്തിന് ലോകകപ്പ് കളിക്കാനുള്ള അവസരം നഷ്ടമാകാനും സാധ്യതയേറി. മെയ് 23നാണ് അവസാന ഇലവനെ പ്രഖ്യാപിക്കേണ്ടത്. വരുന്ന 10 ദിവസത്തിനിടെ അമീറിന് കായികക്ഷമത വീണ്ടെടുക്കാന്‍ കഴിയുമോ എന്നത് സംശയമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കിംഗ് കോലിയെ വിറപ്പിച്ച രാജകുമാരന്‍; ഐപിഎല്‍ മികവില്‍ പ്രിന്‍സ് യാദവ് ഇന്ത്യന്‍ ടീമിലേക്ക്
സഞ്ജു സാംസണ്‍ ഏകദിന ടീമിലില്ല; വന്‍ സര്‍പ്രൈസുകളുമായി അഫ്‌ഗാന്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു