
ചിറ്റഗോങ്: അഫ്ഗാനിസ്ഥാനെതിരെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശിന് ആശ്വാസജയം. മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ 45.2 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ഷൊറിഫുല്‍ ഇസ്ലാമാണ് അഫ്ഗാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 23.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 റണ്‍സ് നേടി പുറത്താവാതെ നിന്ന ലിറ്റണ്‍ ദാസാണ് ടോപ് സ്‌കോറര്‍. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച അഫ്ഗാന്‍ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.
കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. 28 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് നയിം (0), നജ്മുല്‍ ഹുസൈന്‍ ഷാന്റെ (11) എന്നിവരാണ് മടങ്ങിയത്. എന്നാല്‍ ഷാക്കിബിന് കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ലിറ്റണ്‍ നടത്തിയ പോരാട്ടം അഫ്ഗാന്റെ വിജയത്തില്‍ നിര്‍ണായകമായി. ഇരുവരും 61 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വിജയത്തിനരികെ ഷാക്കിബിനെ ബംഗ്ലാദേശിന് നഷ്ടമായി. എങ്കിലും തൗഹിദ് ഹൃദോയ് (19 പന്തില്‍ 22) ലിറ്റണ്‍ കൂട്ടായി. ഇരുവരുടേയും 40 റണ്‍സ് കൂട്ടുകെട്ട് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ അസ്മത്തുള്ള ഒമര്‍സായ് (71 പന്തില്‍ 56) നേടിയ അര്‍ധ സെഞ്ചുറി മാത്രമാണ് അഫ്ഗാന് തുണയായത്. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദി (22), മുജീബ് റഹ്‌മാന്‍ (11), നജീബുള്ള സദ്രാന്‍ (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മുന്‍ നിരക്കാരായ റഹ്‌മാമുള്ള ഗുര്‍ബാസ് (6), ഇബ്രാഹിം സദ്രാന്‍ (1), റഹ്‌മത്ത് ഷാ (0), മുഹമ്മദ് നബി (1) എന്നിവരും നിരാശപ്പെടുത്തി. ഒരു ഘട്ടത്തില്‍ അഞ്ചിന് 32 എന്ന പരിതാപകരമായ നിലയിലായിരുന്നു അഫ്ഗാന്‍.
പിന്നീട് ആറിന് 53 എന്ന നിലയിലേക്കും ഏഴിന് 68 എന്ന അവസ്ഥയിലേക്കും വീണു. തുടര്‍ന്ന് അസ്മതുള്ള നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് സ്്‌കോര്‍ 100 കടത്തിയത്. ഷൊറിഫുളിന് പുറമെ ടസ്‌ക്കിന്‍ അഹമ്മദ്, തയ്ജുല്‍ ഇസ്ലാം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മെഹ്ദി ഹസന്‍ മിറാസ്, ഷാക്കിബ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
ടിവി തുറന്നില്ല, അര്‍ജന്റീനയുടെ ലോകകപ്പ് നേട്ടം കണ്ടില്ല; ഖത്തറിലേറ്റ ആഘാതത്തെ കുറിച്ച് കാസെമിറോ