
ഡൊമനിക്ക: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ ഡൊമനിക്കയിലെ വിന്‍സ്ഡര്‍ പാര്‍ക്കില്‍ തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.വിൻഡീസിനെതിരെ ആദ്യ പോരിനിറങ്ങുമ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾക്ക് കൂടിയാണ് തുടക്കമാവുന്നത് ഓരോ ടെസ്റ്റും നിര്‍മായകമാണെന്നതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ വേണമെന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തലപുകക്കുകയാണിപ്പോഴും.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് യശസ്വി ജയ്‌സ്വാള്‍ നാളെ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. എന്നാല്‍ ഓപ്പണറായാണോ മൂന്നാം നമ്പറിലാണോ യശസ്വി ഇറങ്ങുകയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും യശസ്വിയുമാകും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
നാലാം നമ്പറില്‍ വിരാട് കോലിയും അഞ്ചാം നമ്പറില്‍ അജിങ്ക്യാ രഹാനെയും ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും കളിക്കും. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ അശ്വിനെ കളിപ്പിക്കാതിരുന്നത് വലിയ വിമർശനത്തിന് കാരണമായിരുന്നു.പേസര്‍മാരായി മുഹമ്മദ് സിറാജ്, ശാര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനദ്ഘട്ട് എന്നിവരായിരിക്കും കളിക്കുക എന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ടെസ്റ്റാണ് ഇതിന് മുൻപ് ഡൊമിനിക്കയിൽ നടന്നത്. ഇതില്‍ ഒരിക്കൽ മാത്രമാണ് വിൻഡീസ് ജയിച്ചത്. സമീപകാലത്തെ മോശം പ്രകടനങ്ങളില്‍ നിന്നുകൂടി വിന്‍ഡീസിന് കരകയറണം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി,അജിങ്ക്യ രഹാനെ ഇഷാൻ കിഷൻ,രവീന്ദ്ര ജഡേജ,രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!