
ഡര്‍ബന്‍: ബംഗ്ലാദേശിനെതിരായ (SA vs BAN) ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് (Mominul Haque) ആതിഥേയരെ ബാറ്റിംഗനയക്കുകയായിരുന്നു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര ബംഗ്ലാദേശ് 2-1ന് സ്വന്തമാക്കിയിരുന്നു. ആ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് (Bangladesh). അതേസമയം വയറുവേദനയെ തുടര്‍ന്ന് വെറ്ററന്‍ താരം തമീം ഇഖ്ബാല്‍ കളിക്കില്ല.
പുതുമുഖങ്ങള്‍ അവസരം നല്‍കിയാണ് ദക്ഷിണാഫ്രിക്കയും ഇറങ്ങുന്നത്. പ്രധാന പേസര്‍മാരായ കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, മാര്‍കോ ജാന്‍സന്‍, ലുങ്കി എന്‍ഗിഡി എന്നീ പേസര്‍മാരെല്ലാം ഐപിഎല്ലിനായി ഇന്ത്യയിലാണ്. ബാറ്റര്‍മാരായ എയ്ഡര്‍ മാര്‍ക്രം, റാസി വാന്‍ ഡര്‍ ഡസ്സന്‍ എന്നിവരും ഐപിഎല്ലിനാണ് പ്രാധാന്യം നല്‍കിയത്. ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു കീഗന്‍ പീറ്റേഴ്‌സണ്‍ ടീമിലേക്ത് തിരിച്ചെത്തി.
ദക്ഷിണാഫ്രിക്ക : ഡീന്‍ എല്‍ഗാര്‍, സരേല്‍ എര്‍വീ, കീഗന്‍ പീറ്റേഴ്‌സണ്‍, തെംബ ബവൂമ, റ്യാന്‍ റിക്കെള്‍ട്ടണ്‍, കെയ്ല്‍ വെറെയ്‌നെ, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, സിമോണ്‍ ഹാര്‍മര്‍, ലിസാഡ് വില്യംസ്, ഡുവാന്നെ ഒലിവര്‍.
ബംഗ്ലാദേശ് : ഷദ്ബാന്‍ ഇസ്ലാം, മഹ്‌മുദുള്‍ ഹസന്‍ ജോയ്, മൊമിനുള്‍ ഹഖ്, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ, മുഷ്ഫിഖുര്‍ റഹീം, ലിറ്റണ്‍ ദാസ്, യാസിര്‍ അലി, മെഹ്ദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, അബാദത് ഹുസൈന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!