
ക്രൈസ്റ്റ്ചര്‍ച്ച്: വനിതാ ഏകദിന ലോകകപ്പില്‍ (CWC 2022) ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ഫൈനല്‍. ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa) സെമിയില്‍ ഇംഗ്ലണ്ട് 137 റണ്‍സിന്റെ ജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് (England) നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സാണ് നേടിയത്.
ഡാനിയേല വ്യാറ്റിന്റെ (129) സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണഫ്രിക്ക 38 ഓവറില്‍ 156ന് എല്ലാവരും പുറത്തായി. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച്ചയാണ് ഫൈനല്‍.
ആറ് വിക്കറ്റ് നേടിയ സോഫി എക്ലെസ്റ്റോണാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. മധ്യനിര- വാലറ്റ താരങ്ങളെ സോഫി പറുത്താക്കി. ടോ്പ് സ്‌കോററായ മിഗ്നോന്‍ ഡു പ്രീസ് (30), മരിസാനെ കാപ്പ് (21), ക്ലോ ട്രൈയോണ്‍, ത്രിഷ ഷെട്ടി (21), ഷബ്‌നിം ഇസ്മായില്‍ (12), മസബാറ്റ ക്ലാസ് (3) എന്നിവരാണ് സോഫിക്ക് മുന്നില്‍ കീഴടങ്ങിയത്.
ലിസെല്ലെ ലീ (2), ലോറ വോള്‍വാര്‍ട്ട് (0), ലാറ ഗുഡാള്‍ (28), സുനെ ലൂസ് (21) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ, 125 പന്തില്‍ 12 ബൗണ്ടറികളുടെ സഹായത്തോടെയാണ് വ്യാറ്റ് 129 റണ്‍സെടുത്തത്. സോഫി ഡഗ്ലെ (60) മികച്ച പ്രകടനം പുറത്തെടുത്തു. 11 പന്തില്‍ 24 റണ്‍സെടുത്ത സോഫി ബാറ്റിംഗിലും തിളങ്ങി.
ഷബ്‌നിം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് വിക്കറ്റെടുത്തു. മരിസാനെ കാപ്പ്, മസബാറ്റ ക്ലോസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!