
നാപോളി: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇന്ന് ഇറങ്ങുന്നു. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ നാപോളിയാണ് എതിരാളി. ആദ്യ പാദ പ്രീക്വര്‍ട്ടര്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാഴ്‌സലോണ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചാംപ്യന്‍സ് സീസണില്‍ മികച്ച ഫോമിലാണ് സാവി ഹര്‍ണാണ്ടസിന്റെന ബാഴ്‌സലോണ. ഇറ്റാലിയന്‍ ക്ലബായ നാപോളിയയുടെ സ്വന്തം തട്ടകത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ 12 പോയിന്റുസമായി ഒന്നാം സ്ഥാനക്കാരായാണ് പ്രീക്വര്‍ട്ടറിലേക്ക് കടന്നത്.
ലാലീഗയില്‍ 54 പോയിന്റുകമായി മൂന്നാമതും. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരു പോലെ തിളങ്ങുന്ന താരങ്ങളുമായാണ് പോരിന് ഇറങ്ങുന്നത്. ജാവോ ഫെലിക്‌സും സെര്‍ജി റോബോര്‍ട്ടോയും തിരിച്ചെത്തും. ലാലീഗയില്‍ കളിച്ച അവസാന മത്സരത്തില്‍ ത്രസിപ്പിക്കുന്ന ജയം. സെല്‍റ്റ വിഗോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. രണ്ടു ഗോളുകളും നേടിയത് സൂപ്പര്‍ താരം ലെവന്‍ഡോസ്‌കി. ചാംപ്യന്‍സ് ലീഗിന് തയ്യാറെടുക്കുന്ന നാപ്പോളി ഹെഡ് കോച്ചിനെ പുറത്താക്കിയിരിക്കുകയാണ്.
വാള്‍ട്ടര്‍ മസാരിക്ക് പകരം സ്ലൊവാക്യയുടെ പരിശീലകനായ ഫ്രാന്‍സെസ്‌കോ കല്‍സോണയെ നിയമിച്ചു. ആറ് മാസത്തെ ഹ്രസ്വകാല കരാറിലാണ് നിയമനം. ലീഗില്‍ 36 പോയിന്റുഹമായി ഒന്പതാം സ്ഥാനത്ത് നില്‍ക്കുകയാണ് നാപോളി. രണ്ടാം പാദ പ്രീക്വാര്‍ട്ടര്‍ മത്സരം ബാഴ്‌സലോണയുടെ തട്ടകത്തില്‍ 24ന് നടക്കും.