ഷറഫുദ്ദീന്‍ നല്‍കിയ തുടക്കം മുതലാക്കാനാവാതെ കേരളം! വിജയ് ഹസാരെയില്‍ ബറോഡ തിരിച്ചടിക്കുന്നു

Published : Dec 23, 2024, 10:46 AM ISTUpdated : Dec 23, 2024, 11:29 AM IST
ഷറഫുദ്ദീന്‍ നല്‍കിയ തുടക്കം മുതലാക്കാനാവാതെ കേരളം! വിജയ് ഹസാരെയില്‍ ബറോഡ തിരിച്ചടിക്കുന്നു

Synopsis

സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോഴാണ് റാവത്തിന്റെ വിക്കറ്റ് ബറോഡയ്ക്ക് നഷ്ടമാകുന്നത്.

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ ബറോഡയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തു. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബറോഡ ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 129 റണ്‍സെടുത്തിട്ടുണ്ട്. പാര്‍ത്ഥ് കോലി (28), നിനദ് അശ്വിന്‍കുമാര്‍ (82) എന്നിവരാണ് ക്രീസില്‍. ശാശ്വത് റാവത്തിന്റെ (10) വിക്കറ്റാണ് ബറോഡയ്ക്ക് നഷ്ടമായത്. ഷറഫുദീനാണ് വിക്കറ്റ്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ മത്സരമാണിത്. സഞ്ജു സാംസണില്ലാതെയാണ് കേരളം ഇറങ്ങുന്നത്. സല്‍മാന്‍ നിസാറാണ് കേരളത്തെ നയിക്കുന്നത്.

സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോഴാണ് റാവത്തിന്റെ വിക്കറ്റ് ബറോഡയ്ക്ക് നഷ്ടമാകുന്നത്. ഷറഫുദീന്റെ പന്തില്‍ ഷോണ്‍ റോജര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു റാവത്ത്. പിന്നാലെ അശ്വിന്‍കുമാര്‍ - കോലി സഖ്യം ഇതുവരെ 95 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇരുടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബറോഡ: ശാശ്വത് റാവത്ത്, നിനാദ് അശ്വിന്‍കുമാര്‍ രത്വ, പാര്‍ത്ഥ് കോലി, ശിവാലിക് ശര്‍മ്മ, ക്രുണാല്‍ പാണ്ഡ്യ (ക്യാപ്റ്റന്‍), വിഷ്ണു സോളങ്കി (വിക്കറ്റ് കീപ്പര്‍), ഭാനു പാനിയ, രാജ് ലിംബാനി, മഹേഷ് പിഥിയ, ആകാശ് മഹാരാജ് സിംഗ്, ബാബാഷാഫി പത്താന്‍.

കേരളം: സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്സേന, രോഹന്‍ കുന്നുമ്മല്‍, ഷറഫുദ്ദീന്‍, സിജോമോന്‍ ജോസഫ്, ഷോണ്‍ റോജര്‍, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം.

സഞ്ജുവിന് പരിക്ക്? വിജയ് ഹസാരെ കളിക്കാത്തതിന് വ്യക്തമായ കാരണമുണ്ട്; തെളിവുകള്‍ പുറത്ത്

ഗ്രൂപ്പ് ഇയിലാണ് കേരളം മത്സരിക്കുന്നത്. ബറോഡയ്ക്ക് പുറമെ ബംഗാള്‍, ദില്ലി, മധ്യ പ്രദേശ് തുടങ്ങിയ ശക്തരെ കേരളത്തിന് ഗ്രൂപ്പ് ഇയില്‍ നേരിടേണ്ടതുണ്ട്. ത്രിപുര, ബിഹാര്‍ എന്നിവര്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്. എല്ലാ മത്സരങ്ങളും രാവിലെ ഒമ്പത് മണിക്കാണ് ആരംഭിക്കുക. ബറോഡയ്‌ക്കെതിരായ മത്സരശേഷം 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 28ന് ദില്ലിക്കെതിരേയും കളിക്കും. 31ന് ബംഗാളിനേയും കേരളം നേരിടും. ജനുവരി മൂന്നിന് ത്രിപുരയോടും കേരളം കളിക്കും. ജനുവരി അഞ്ചിന് ബിഹാറിനെതിരെയാണ് കേരളത്തിന്റെ അവസാന മത്സരം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്