
ഹൈദരാബാദ്: നെതര്‍ലന്‍ഡ്സിനെതിരെ ആധികാരിക ജയവുമായി പാകിസ്ഥാന്‍ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും അവരെ ആദ്യം പന്തുകൊണ്ടും പിന്നീട് ബാറ്റുകൊണ്ടും വിറപ്പിച്ചത് ബാസ് ഡി ലീഡായിരുന്നു. ബൗളിംഗില്‍ നാലു വിക്കറ്റെടുത്ത ബാസ് ഡി ലീഡ് ബാറ്റുമായി ഇറങ്ങിയപ്പോള്‍ 68 പന്തില്‍ 67 റണ്‍സെടുത്ത് ടോപ് സ്കോററുമായി.
പാക് പേസാക്രമണത്തെ ആത്മവിശ്വാസത്തോടെ നേരിട്ട ബാസ് ഡി ലീഡും വിക്രംജിത് സിങും ഒരുവേള അട്ടിമറി പ്രതീതി പോലും ഉയര്‍ത്തി. വിക്രംജിത് സിങ് പുറത്തായശേഷം ബാസ് ഡി ലീഡിനെ മടക്കാന്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം പേസര്‍ ഹാരിസ് റൗഫിനെ തിരിച്ചുവിളിച്ചു. 2022ലെ ടി20 ലോകകപ്പില്‍ റൗഫിന്‍റെ ബൗണ്‍സര്‍ കണ്ണിന് താഴെകൊണ്ട് ചോരയൊലിപ്പിച്ച് നിന്ന ലീഡിന്‍റെ മുഖം ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. അന്നത്തെ ഓര്‍മകള്‍വെച്ച് ഇത്തവണയും ലീഡിനെതിരെ ബൗണ്‍സര്‍ പ്രയോഗിക്കാനായിരുന്നു ഹാരിസ് റൗഫ് മുതിര്‍ന്നത്.
വിറപ്പിച്ചു പക്ഷെ ഒത്തില്ല; ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ വീഴ്ത്തി പാകിസ്ഥാന് ജയത്തുടക്കം
എന്നാല്‍ തലക്കുനേരെ വന്ന റൗഫിന്‍റെ ബൗണ്‍സറിനെ അതേ അനായാസയതോടെ സ്ക്വയര്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്സിന് പറത്തിയശേഷം ലീഡ് റൗഫിന് അടുത്തേക്ക് നടന്ന് കണ്ണിറുക്കി. മധുരപ്രതികാരമെന്നപോലെ. സിക്സിന് പറത്തിയതിന് പിന്നാലെ മനോഹരമായൊരു കട്ട് ഷോട്ടിലൂടെ റൗഫിനെ ലീഡ് ബൗണ്ടറിയും കടത്തി. ബാസ് ഡി ലീഡ് പ്രതികാരം തീര്‍ത്തെങ്കിലും മത്സരത്തില്‍ മൂന്ന് വിക്കറ്റുമായി പാകിസ്ഥാനായി ബൗളിംഗില്‍ തിളങ്ങിയത് ഹാരിസ് റൗഫ് തന്നെയായിരുന്നു.എന്നാല്‍ നാലു വിക്കറ്റും അര്‍ധസെഞ്ചുറിയും നേടിയാണ് ബാസ് ഡി ലീഡിന്‍റെ പ്രകടനം അതുക്കും മേലെയായിരുന്നുവെന്ന് മാത്രം.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും പേസര്‍മാരുടെ മികവില്‍ നെതര്‍ലന്‍ഡ്സിനെ 205 റണ്‍സില്‍ എറിഞ്ഞൊതുക്കിയാണ് പാക് ടീം ജയത്തുടക്കമിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!