
മ്യൂണിക്: ലോകകപ്പിലെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശസംയുമായി ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം തോമസ് മുള്ളര്‍. ഹേ രോഹിത് എന്ന് പറഞ്ഞാണ് മുള്ളര്‍ ആശംസ പറയുന്നത്. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ടീമാനാവട്ടെയെന്ന് മുള്ളര്‍ പറഞ്ഞു. ഇതാദ്യമായല്ല മുള്ളര്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ കൈയിലെടുക്കുന്നത്.
2019ലെ ഏകദിന ലോകകപ്പില്‍ പങ്കെടുക്കുമ്പോളഴും ക്യാപ്റ്റനായിരുന്ന വിരാട് കോലിക്കും ഇന്ത്യക്കും മറ്റ് ടീമുകള്‍ക്കും തോമസ് മുള്ളര്‍ ട്വിറ്ററിലൂടെ വിജയാശംസ നേര്‍ന്നിരുന്നു. അന്ന് ഇന്ത്യന്‍ ജേഴ്സി ധരിച്ച് ബാറ്റും പിടിച്ചാണ് മുള്ളര്‍ വിജയാശംസ നേര്‍ന്നത്. ഇംഗ്ലണ്ട് നായകനും കടുത്ത ക്രിക്കറ്റ് ആരാധകനുമായ ഹാരി കെയ്ന്‍ ഇത്തവണ ബുണ്ടസ് ലീഗയില്‍ മുള്ളര്‍ക്കൊപ്പം ബയേണ്‍ മ്യൂണിക്കാനാണ് കളിക്കുന്നത്.
വിരാട് കോലിയുമായി സൗഹൃദമുള്ള കെയ്ന്‍ 2019ല്‍ ഇന്ത്യന്‍ ടീമിനും കോലിക്കും വിജയാശംസ നേര്‍ന്നിരുന്നു. ഇരുവര്‍ക്കും പുറമെ ഡേവി ലൂയിസാണ് ഇന്ത്യന്‍ ടീമിന് അന്ന് വിജയാശംസ നേര്‍ന്ന മറ്റൊരു ഫുട്ബോള്‍ താരം. കഴിഞ്ഞവര്‍ഷം നടന്ന ഖത്തര്‍ ലോകകപ്പില്‍ ജര്‍മനി ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. മോശം ഫോമിലായിരുന്ന മുള്ളര്‍ക്ക് ടൂര്‍ണമെന്‍റില്‍ തിളങ്ങാനായിരുന്നില്ല. ലോകകപ്പിനുശേഷം ടീമില്‍ നിന്ന് പുറത്താവുമെന്ന് കരുതിയെങ്കിലും മുള്ളറെ ജര്‍മനി നിലനിര്‍ത്തി.
ഒക്ടോബറില്‍ അമേരിക്കക്കും മെക്സിക്കോക്കുമെതിരായ ജര്‍മനിയുടെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമിലും 34കാരനായ തോമസ് മുള്ളറെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ച് ലോകകപ്പ് നേടിയ ജര്‍മനി ടീമിലെ നിര്‍ണായക താരമായിരുന്നു മുള്ളര്‍. ഏകദിന ലോകകപ്പില്‍ ഞായറാഴ്ച ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈ ആണ് മത്സരത്തിന് വേദിയാവുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക