വരുന്നു വാരണാസിയില്‍ പുതിയ ക്രിക്കറ്റ് മൈതാനം; യുപിയിലെ മൂന്നാം അന്താരാഷ്‌ട്ര സ്റ്റേഡിയം

Published : Mar 17, 2023, 08:03 AM ISTUpdated : Mar 17, 2023, 08:05 AM IST
വരുന്നു വാരണാസിയില്‍ പുതിയ ക്രിക്കറ്റ് മൈതാനം; യുപിയിലെ മൂന്നാം അന്താരാഷ്‌ട്ര സ്റ്റേഡിയം

Synopsis

സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന സ്ഥലം ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും സെക്രട്ടറി ജയ് ഷായും അടങ്ങുന്ന ടീം ബുധനാഴ്‌ച സന്ദര്‍ശിച്ചിരുന്നു

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാൻ ബിസിസിഐ. മുന്നൂറ് കോടി രൂപ മുടക്കിയാണ് സ്റ്റേഡിയം പണിയുന്നത്. യുപി സര്‍ക്കാരിന്‍റെ സഹകരണത്തോടെയാണ് സ്റ്റേഡിയം നിര്‍മ്മാണം. സ്ഥലമേറ്റെടുക്കുന്നതിനായി 121 കോടി ഇതിനോടകം സര്‍ക്കാര്‍ അനുവദിച്ചുകഴിഞ്ഞു. മുപ്പതിനായിരം പേര്‍ക്ക് ഇരിക്കാനാവുന്നതാവും സ്റ്റേഡിയം. നിര്‍മ്മാണം പൂര്‍ത്തിയായാൽ യുപിക്ക് മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളാവും. ലക്നൗലും കാണ്‍പൂരിലും നിലവിൽ അന്താരാഷ്ട്ര സ്റ്റേഡിയങ്ങളുണ്ട്. 

സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന സ്ഥലം ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ലയും സെക്രട്ടറി ജയ് ഷായും അടങ്ങുന്ന ടീം ബുധനാഴ്‌ച സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. വാരണാസിക്ക് പുറമെ ബിഹാറില്‍ നിന്നുള്ള ക്രിക്കറ്റ് ആരാധകരെയും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സ്റ്റേഡിയം. 31 ഏക്കര്‍ സ്ഥലത്താണ് പുതിയ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം. 30 വര്‍ഷത്തേക്ക് ലീസിന് ഈ സ്ഥലം യുപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കൈമാറും. ലീസ് കാലാവധി 90 വര്‍ഷം വരെ നീട്ടാന്‍ വ്യവസ്ഥയുണ്ട്. 300 കോടി രൂപയാണ് സ്റ്റേഡിയത്തിനായി ബിസിസിഐ മുടക്കുക. വാരണാസിയില്‍ സ്റ്റേഡിയം പണിയാല്‍ 2022 മെയ് മാസത്തിലാണ് സംസ്ഥാന സര്‍ക്കാരും ക്രിക്കറ്റ് അസോസിയേഷനും ശ്രമം തുടങ്ങിയത്. 

അതേസമയം ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈയിൽ നടക്കും. വാംഖഡെ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ബോര്‍ഡ്-ഗവാസ്‌കര്‍ പരമ്പര നിലനിര്‍ത്തുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ ഇടം പിടിക്കുകയും ചെയ്ത ടീം ഇന്ത്യയുടെ ഇനിയുള്ള ദൗത്യം ഏകദിന ലോകകപ്പിന് നന്നായി ഒരുങ്ങലാണ്. അടുത്ത ജൂലൈ വരെ ഏകദിന പരമ്പരകൾ ഇല്ലാത്തതിനാൽ ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങൾ ലോകകപ്പിനുള്ള ടീമിനെ കണ്ടെത്തുന്നതിനുള്ള തുടക്കം കുറിക്കൽ കൂടിയാണ്. രോഹിത് ശര്‍മ്മ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തിലാണ് ടീം ഇന്ത്യ മുംബൈയില്‍ ഇറങ്ങുക. 

ലോകകപ്പ് ഒരുക്കം ഓസീസിനെ മെരുക്കി തുടങ്ങണം; ആദ്യ ഏകദിനം ഇന്ന് മുംബൈയില്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബാബർ അസമും ഷഹീൻ അഫ്രീദിയും പുറത്ത്, ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ നയിക്കാൻ സാഹിബ്സാദ ഫർഹാൻ
ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി; ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യ വീണ്ടും പരിക്കേറ്റ് പുറത്ത്