ബിസിസിഐക്ക് മറുപടി നല്‍കാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ; ഓസീസ് താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തം ആശങ്കയില്‍

Published : Aug 06, 2021, 04:39 PM IST
ബിസിസിഐക്ക് മറുപടി നല്‍കാതെ ക്രിക്കറ്റ് ഓസ്‌ട്രേലിയ; ഓസീസ് താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തം ആശങ്കയില്‍

Synopsis

താരങ്ങളെത്തുമോ എന്നുള്ള കാര്യത്തില്‍ ഓഗസ്റ്റ് 10ന് ശേഷം മാത്രമേ തീരമാനമുണ്ടാവൂ. ടി20 ലോകകപ്പിന് മുന്നോടിയായി ഒരു ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കൂടി കളിക്കാന്‍ ഓസ്‌ട്രേലിയ പദ്ധതിയിടുന്നുണ്ട്.

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ ഐപിഎല്‍ പങ്കാളിത്തം അനിശ്ചിതത്വത്തില്‍. ഓസീസ് താരങ്ങള്‍ ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുമോ എന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. താരങ്ങളെത്തുമോ എന്നുള്ള കാര്യത്തില്‍ ഓഗസ്റ്റ് 10ന് ശേഷം മാത്രമേ തീരമാനമുണ്ടാവൂ. ടി20 ലോകകപ്പിന് മുന്നോടിയായി ഒരു ത്രിരാഷ്ട്ര ടൂര്‍ണമെന്റ് കൂടി കളിക്കാന്‍ ഓസ്‌ട്രേലിയ പദ്ധതിയിടുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ എന്നിവരായിരിക്കും മറ്റു രണ്ട് ടീമുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നൂം പുറത്തുവന്നിട്ടില്ല.

ടൂര്‍ണമെന്റ് നടക്കുകയാണെങ്കില്‍ ഓസീസ് താരങ്ങള്‍ക്ക് പിന്മാറേണ്ടി വരും. ഇക്കാരണം കൊണ്ടുതന്നെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനം വൈകപ്പിക്കുന്നത്. അതേസമയം ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടായിരുന്നു.

പാറ്റ് കമ്മിന്‍സ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഐപിഎല്‍ കളിക്കുന്ന പ്രധാന ഓസീസ് താരങ്ങള്‍. നഥാന്‍ കോള്‍ട്ടര്‍നൈല്‍, ഡാന്‍ ക്രിസ്റ്റ്യന്‍, മോയിസസ് ഹെന്റിക്വസ്, ക്രിസ് ലിന്‍, ബെന്‍ കട്ടിംഗ്, ഡാനിയല്‍ സാംസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ജൈ റിച്ചാര്‍ഡ്‌സണ്‍, റിലെ മെറിഡിത്ത്, എന്നിവരും വിവിധ ടീമുകളിലുണ്ട്. ആദം സാമ്പ, കെയിന്‍ റിച്ചാര്‍ഡ്‌സണ്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ നേരത്തെ പിന്മാറിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ലേലത്തില്‍ ലോട്ടറി അടിച്ചു, ഹണിമൂണ്‍ മാറ്റിവെച്ച് ടൂര്‍ണമെന്‍റില്‍ ലക്നൗവിനായി കളിക്കാന്‍ ഓസീസ് താരം
അണ്ടര്‍ 19 ഏഷ്യാ കപ്പ്, ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തിൽ വില്ലനായി മഴ, മത്സരം ഉപേക്ഷിച്ചാല്‍ ഫൈനലിലെത്തുക ഈ ടീം