ധാക്കയില്‍ നടക്കുന്ന എസിസി യോഗത്തില്‍ ബിസിസിഐ പങ്കെടുക്കില്ല; ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍

Published : Jul 20, 2025, 02:51 PM IST
India Asia Cup

Synopsis

ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ധാക്കയിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗം ബിസിസിഐ ബഹിഷ്കരിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. 

ധാക്ക: ഇന്ത്യ വേദിയാവുന്ന ഈവര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ബഹിഷ്‌കരിക്കാനുള്ള ബിസിസിഐ നീക്കമാണ് ടൂര്‍ണമെന്റിന്റെ ഭാവി പ്രതിസന്ധിയിലായത്. സെപ്റ്റംബറില്‍ ഇന്ത്യയിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് ഈ വര്‍ഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കേണ്ടത്. ഇന്ത്യ - പാകിസ്ഥാന്‍ മത്സര വേദിയും ബാക്കി മത്സരങ്ങളുടെ ഷെഡ്യൂളും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് ധാക്കയില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലന്നും യോഗതീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നുമാണ് ബിസിസിഐ നിലപാട്. ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സഹാചര്യങ്ങള്‍ പരിഗണിച്ച് യോഗവേദി ധാക്കയില്‍ നിന്ന് മാറ്റണമെന്നാണ് ബിസിസിഐയുടെ ആവശ്യം. വേദി ധാക്കയില്‍ നിന്ന് മാറ്റിയിലെങ്കില്‍ യോഗം ബഹിഷ്‌കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. എന്നാല്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വി അധ്യക്ഷനായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

എസിസി യോഗവുമായി ബന്ധപ്പെട്ട് ഇന്ത്യക്കുമേല്‍ അനാവശ്യ സമ്മര്‍ദം ചെലുത്താനാണ് പിസിബി അധ്യക്ഷന്‍ ശ്രമിക്കുന്നതെന്ന് ബിസിസിഐ കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സെപ്റ്റംബറിലെ ഏഷ്യാകപ്പിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയത്. ആറ് ടീമുകളാണ് ഏഷ്യാകപ്പില്‍ പങ്കെടുക്കുക. 2023ല്‍ പാകിസ്ഥാന്‍ വേദിയായ ഏഷ്യാകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ, പാകിസ്ഥാനില്‍ കളിച്ചില്ല. പകരം മത്സരങ്ങള്‍ നടത്തിയത് ദുബായില്‍. സമാനരീതിയില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് നടത്തണമെന്നാണ് പിസിബി നിലപാട്.

ഓഗസ്റ്റില്‍ ബംംഗ്ലാദേശില്‍ അവര്‍ക്കെതിരെ നടക്കാനിരുന്ന പരമ്പരയില്‍ നിന്നും ഇന്ത്യ പിന്മാറുമെന്നുള്ള വാര്‍ത്തുകളുണ്ടായിരുന്നു. ഓഗസ്റ്റ് 17, 20, 23 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കേണ്ടത്. തുടര്‍ന്ന് 26, 29, 31 തീയതികളില്‍ മൂന്ന് ടി20 മത്സരങ്ങളും കളിക്കേണ്ടേതുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്