ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകുമോ?; പ്രതികരിച്ച് റോജര്‍ ബിന്നി

By Gopala krishnanFirst Published Oct 20, 2022, 8:39 PM IST
Highlights

ഇന്ത്യ ഏതൊരു വിദേശരാജ്യത്ത് പര്യടനത്തിന് പോകുമ്പോഴും മറ്റേത് രാജ്യങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ എത്തുമ്പോഴും ക്ലിയറന്‍സ് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.  അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിന് പാക്കിസ്ഥാനില്‍ കളിക്കണമെങ്കിലും കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വേണം. ബിസിസിഐക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല. സര്‍ക്കാര്‍ നിലപാടിനെ ആശ്രയിച്ചെ തീരുമാനമെടുക്കാനാവൂ എന്നും ബിന്നി പറഞ്ഞു.

മുംബൈ: അടുത്ത വര്‍ഷം പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകണോ എന്ന വിഷയത്തില്‍ ചര്‍ച്ചകളും പ്രസ്താവനകളും വിവാദങ്ങളും അരങ്ങു തകര്‍ക്കുന്നതിനിടെ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് ബിസിസിഐയുടെ പുതിയ പ്രസിഡന്‍റ് റോജര്‍ ബിന്നി. ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കണോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിസിസിഐ അല്ലെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും റോജര്‍ ബിന്നി പറഞ്ഞു.

ഏഷ്യാ കപ്പില്‍ കളിക്കാന്‍ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നും എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയ ബിന്നി ഇന്ത്യ ഏഷ്യാ കപ്പില്‍ കളിക്കാന്‍ പോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നാണ് ഇന്ന് വ്യക്തമാക്കിയത്.

ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും, പാക്കിസ്ഥാന്‍റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിക്ക് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍

ഇന്ത്യ ഏതൊരു വിദേശരാജ്യത്ത് പര്യടനത്തിന് പോകുമ്പോഴും മറ്റേത് രാജ്യങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ എത്തുമ്പോഴും ക്ലിയറന്‍സ് നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.  അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിന് പാക്കിസ്ഥാനില്‍ കളിക്കണമെങ്കിലും കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി വേണം. ബിസിസിഐക്ക് മാത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവില്ല. സര്‍ക്കാര്‍ നിലപാടിനെ ആശ്രയിച്ചെ തീരുമാനമെടുക്കാനാവൂ എന്നും ബിന്നി പറഞ്ഞു.

റോജര്‍ ബിന്നിയെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്ത ബിസിസഐ വാര്‍ഷിക പൊതുയോഗത്തിനുശേഷമാണ് ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കില്ലെന്നും ടൂര്‍ണമെന്‍റ് നിഷ്പക്ഷ വേദിയിലേക്ക് മാറ്റണമെന്നും ജയ് ഷാ ആവശ്യപ്പെട്ടത്. ഇതിനെ പിന്തുണക്കുന്ന രീതിയിലാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും ഇന്ന് നിലപാടെടുത്തത്.

പാകിസ്ഥാനില്‍ ഏഷ്യാ കപ്പ് കളിക്കില്ലെന്ന വാക്കുകള്‍; ജയ് ഷായ്‌ക്കെതിരെ ഷാഹിദ് അഫ്രീദി

എന്നാല്‍ ജയ് ഷായുടെ പ്രസ്താവനക്ക് പിന്നാലെ ഇന്ത്യ ഏഷ്യാ കപ്പ് ബഹിഷ്കരിച്ചാല്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് പാക്കിസ്ഥാനും ബഹിഷ്കരിക്കുമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് മറുപടി നല്‍കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അടിന്തര യോഗം ചേരണമെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.

click me!