പ്രായം തിരുത്തല്‍ വിവാദം: അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് യാദവിനെ പുറത്താക്കി; രണ്ടു വര്‍ഷത്തെ വിലക്ക്

Published : Sep 08, 2026, 04:33 PM IST
Rohit Yadav

Synopsis

പ്രായം തിരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അണ്ടര്‍ 19 ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് യാദവിനെ ടീമില്‍ നിന്ന് പുറത്താക്കി. ബിസിസിഐ താരത്തിന് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. രോഹിത്തിന് പകരമുള്ള താരങ്ങളെയും പുതിയ ടീം സ്‌ക്വാഡിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.

മുംബൈ: അണ്ടര്‍ 19 ക്രിക്കറ്റില്‍ പ്രായം തിരുത്തല്‍ വിവാദങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ. രേഖകളില്‍ കൃത്രിമം കാണിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്ന ലെഗ് സ്പിന്നര്‍ രോഹിത് യാദവിനെ ടീമില്‍ നിന്ന് ഒഴിവാക്കി. കൂടാതെ താരത്തിന് ബി സി സി ഐയുടെ എല്ലാ ആഭ്യന്തര മത്സരങ്ങളിലും കളിക്കുന്നതില്‍ നിന്ന് രണ്ടു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തി. ഓസ്ട്രേലിയ അണ്ടര്‍ 19 ടീമിനെതിരായ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലാണ് രോഹിത് യാദവ് ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ പ്രായവുമായി ബന്ധപ്പെട്ട വിവരങ്ങളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് താരത്തെ പിന്‍വലിക്കുകയായിരുന്നു.

രോഹിത് യാദവിന് പകരം സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ആര്യന്‍ സാവ്‌സാനിയെ വണ്‍-ഡേ സ്‌ക്വാഡിലേക്കും, ഹരിയാന ക്രിക്കറ്റ് അസോസിയേഷന്റെ തന്‍മയ് ബലോദയെ ചതുര്‍ദിന മത്സരത്തിനുള്ള സ്‌ക്വാഡിലേക്കും തിരഞ്ഞെടുത്തതായി ബി സി സി ഐ ഔദ്യോഗികമായി വ്യക്തമാക്കി. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളും ബിസിസിഐയുടെ ഏജ് വെരിഫിക്കേഷന്‍ സെല്ലും ചേര്‍ന്ന് നടത്തിയ സമഗ്രമായ രേഖാ പരിശോധനയിലാണ് പ്രായം സംബന്ധിച്ച തട്ടിപ്പ് പുറത്തുവന്നത്.

ജനന സര്‍ട്ടിഫിക്കറ്റുകളിലെ വൈരുദ്ധ്യങ്ങളും, വിവിധ വര്‍ഷങ്ങളിലായി ജനിച്ച വര്‍ഷം 2006നും 2010നും ഇടയില്‍ മാറ്റി നല്‍കിയതായി പരിശോധനയില്‍ കണ്ടെത്തി. അടുത്തിടെ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രോഹിത് യാദവ്. ക്രിക്കറ്റിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനായി പ്രായം തിരുത്തുന്നതുപോലുള്ള നടപടികള്‍ക്കെതിരെ ശക്തമായ നിലപാടാണ് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന അസോസിയേഷനുകള്‍ക്കും ഇത് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

ഇന്ത്യ അണ്ടര്‍ 19 പുതിയ വണ്‍-ഡേ സ്‌ക്വാഡ്: ലക്ഷ്യ റൈചന്ദാനി (ക്യാപ്റ്റന്‍), യാഷ്വര്‍ദ്ധന്‍ ചൗഹാന്‍ (വൈസ് ക്യാപ്റ്റന്‍), രജത് ബാഗേല്‍, ആര്യവീര്‍ സേവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അര്‍ജുന്‍ രാജ്പുത്, മനല്‍ ചൗഹാന്‍, അന്‍വയ് ദ്രാവിഡ്, വി. യാശ്വീര്‍, ഷവിന്‍ വിനോദ്, മോഹിത് ഉള്‍വ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേല്‍, ആര്യന്‍ സാവ്‌സാനി.

ഇന്ത്യ അണ്ടര്‍ 19 പുതിയ മള്‍ട്ടി-ഡേ സ്‌ക്വാഡ്: യാഷ്വര്‍ദ്ധന്‍ ചൗഹാന്‍ (ക്യാപ്റ്റന്‍), ലക്ഷ്യ റൈചന്ദാനി (വൈസ് ക്യാപ്റ്റന്‍), സാഗര്‍ വിര്‍ക്, കുശാഗ്ര ഓജ, മനല്‍ ചൗഹാന്‍, കുഷ് പട്ടേല്‍, മാനവ് കൃഷ്ണ, അഭിപ്രയ് ബിശ്വാസ്, ഇഷാന്‍ ഓം, അയാന്‍ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാന്‍ഷു സിംഗ്, മോഹിത് ഉള്‍വ, ആര്യന്‍ യാദവ്, തന്‍മയ് ബലോദ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര: ഡെവാൾഡ് ബ്രെവിസിനെ ഒഴിവാക്കി ദക്ഷിണാഫ്രിക്ക
'ഇന്ത്യൻ വെല്ലുവിളി മറികടക്കുകയാണ് ലക്ഷ്യം': കോലിയേയും രോഹിതിനേയും കുറിച്ച് മിച്ചൽ സാന്റ്നർ