
മുംബൈ: ഐപിഎല്ലില്‍ ചരിത്രപരമായ നീക്കത്തിനൊരുങ്ങി ബിസിസിഐ. ഐപിഎല്ലിന്റെ ഭാഗമാകുന്ന താരങ്ങള്‍ക്ക് അവരുടെ കരാറുകള്‍ക്ക് പുറമെ മാച്ച് ഫീ തുകയായി 7.5 ലക്ഷം നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചു. ഒരു മത്സരം കളിക്കുന്നതിനാണ് തുക. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ചരിത്രപരമായ തീരുമാനം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഐപിഎല്ലിലെ സ്ഥിരതയും മികച്ച പ്രകടനവും ആഘോഷിക്കാനാണ് തീരുമാനമെന്നും ഷാ പറഞ്ഞു. മാച്ച് ഫീ ഇനത്തില്‍ ഓരോ ഫ്രാഞ്ചൈസിയും 12.60 കോടി അധിക തുക അനുവദിക്കാൻ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സീസണില്‍ ഒരു കളിക്കാരന്‍ എല്ലാ ലീഗ് മത്സരങ്ങളും കളിക്കുകയാണെങ്കില്‍, അയാള്‍ക്ക് 1.05 കോടി രൂപ തുകയും നല്‍കും. ഇതു സംബന്ധിച്ച് ജയ ഷാ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വായിക്കാം.
അതേസമയം, വരാനിരിക്കുന്ന മെഗാ ലേലത്തില്‍ ഐപിഎല്‍ ടീമുകള്‍ക്ക് അഞ്ച് കളിക്കാരെ നിലനിര്‍ത്താന്‍ അനുവാദം നല്‍കി. ഒരു ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കാനും അനുവദിച്ചിട്ടുണ്ട്. നാളെ നടക്കുന്ന ബിസിസിഐ 93-ാമത് വാര്‍ഷിക ജനറല്‍ യോഗത്തില്‍ ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ അവതരിപ്പിക്കും. നിലനിര്‍ത്തുന്ന താരങ്ങളില്‍ എത്ര ഇന്ത്യന്‍ താരങ്ങളെന്നോ വിദേശങ്ങളെന്നോ വ്യത്യാസം ഉണ്ടായിരിക്കില്ല. മൂന്ന് വര്‍ഷം മുമ്പ് നടന്ന താരലേലത്തില്‍ 90 കോടി രൂപയാണ് ഒരു ഫ്രാഞ്ചൈസിക്ക് ചിലവാക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. അത് ഇത്തവണ 115-120 കോടി കോടിയിലേക്ക് ഉയരാനും സാധ്യതയേറെ.
നാല് മണിക്കൂറിനിടെ രണ്ട് തവണ പുറത്തായി! സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കെയ്ന്‍ വില്യംസണ്‍
മെഗാതാരലേത്തിന് മുമ്പ് ഓരോ ടീമിനും നിലനിര്‍ത്താവുന്ന പരമാവധി താരങ്ങളുടെ എണ്ണം 5 മുതല്‍ 7വരെയാക്കണമെന്ന് ഭൂരിഭാഗം ടീമുകളും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ടീം ഇത് എട്ടാക്കി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും അടുത്ത സീസണിലും ഇത് തുടരാനാണ് സാധ്യത. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള താരങ്ങള്‍ ഇംപാക്ട് പ്ലേയര്‍ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!