ഐസിസി ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് ബിസിസിഐ; അനുരാഗ് താക്കൂറിനെ മത്സരിപ്പിച്ചേക്കും

Published : Apr 07, 2022, 07:31 PM IST
 ഐസിസി ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് ബിസിസിഐ; അനുരാഗ് താക്കൂറിനെ മത്സരിപ്പിച്ചേക്കും

Synopsis

അടുത്ത വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ചെയർമാൻ സ്ഥാനം വേണമെന്ന താൽപര്യം ബിസിസിഐക്കുണ്ട്. നേരത്തെ 2011ൽ ലോകകപ്പ് നടക്കുമ്പോൾ ശരദ് പവാറായിരുന്നു ഐസിസി ചെയർമാൻ. ഇന്ത്യൻ ഒഫീഷ്യൽസുമായി നല്ല ബന്ധമുള്ള ഗ്രെഗ് ബാർക്ലെയെ പിണക്കാതെയാകും ബിസിസിഐ തീരുമാനം.

മുംബൈ: ഐസിസി ചെയർമാൻ(ICC Chairman) തെരഞ്ഞെടുപ്പ് തീരുമാനിക്കാനുള്ള നിർണായക യോഗം ഉടൻ ദുബായിൽ ചേരും. നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ(Greg Barclay) മത്സരിക്കുമോയെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഐസിസി നിയമപ്രകാരം ബാർക്ലെയ്ക്ക് രണ്ട് തവണ കൂടി മത്സരിക്കാം. എന്നാല്ർ ബാര്‍ക്ലേ മത്സരിക്കാനില്ലെന്ന നിലപാടെടുത്താല്‍ ബിസിസിഐ മുൻ പ്രസിഡന്‍റും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാൻ ബിസിസിഐ ആലോചിക്കുന്നെന്നാണ് സൂചന.

അടുത്ത വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ ചെയർമാൻ സ്ഥാനം വേണമെന്ന താൽപര്യം ബിസിസിഐക്കുണ്ട്. നേരത്തെ 2011ൽ ലോകകപ്പ് നടക്കുമ്പോൾ ശരദ് പവാറായിരുന്നു ഐസിസി ചെയർമാൻ. ഇന്ത്യൻ ഒഫീഷ്യൽസുമായി നല്ല ബന്ധമുള്ള ഗ്രെഗ് ബാർക്ലെയെ പിണക്കാതെയാകും ബിസിസിഐ തീരുമാനം.

'എന്തിനാണ് നിങ്ങള്‍ സച്ചിനെ പുറത്താക്കിയത്?'; ഗാംഗുലി ഇങ്ങനെ ചോദിക്കാനുണ്ടായ സംഭവം വ്യക്തമാക്കി അക്തര്‍

ബിസിസഐ മുന്‍ പ്രസിഡന്‍റായിരുന്ന താക്കൂര്‍ ഐസിസി ഡയറക്ടാറായിരുന്നിട്ടുണ്ട്. നിലവിലെ ബിസിസിഐ പ്രസി‍ഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്കും ബിസിസിഐ സെക്രട്ടറി ജയ് ഷാക്കും ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാമെങ്കിലും ഇരുവരും ബിസിസിഐ പദവി വിട്ട് ഐസിസി തലപ്പത്തേക്ക് മാറാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്.

: കാണാത്തവര്‍ കാണുക, കണ്ടവര്‍ വീണ്ടും കാണുക; ഇത് പാറ്റ് കമ്മിന്‍സിന്‍റെ 'പഞ്ഞിക്കിടല്‍'- വീഡിയോ

ശരദ് പവാറിന് ശേഷം മുന്‍ ബിസിസിഐ പ്രസിഡന്‍റായിരുന്ന എന്‍ ശ്രീനിവാസനും ശശാങ്ക് മമോഹറും ഐസിസി ചെയര്‍മാന്‍മാരായിട്ടുണ്ട്. ശ്രീനിവാസന്‍ 2014-2015 കാലഘട്ടത്തിലാണ് ചെയര്‍മാനായതെങ്കില്‍ ശശാങ്ക് മനോഹര്‍ 2015 മുതല്‍ 2020വരെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്