നിയമത്തെ കുറിച്ച് എനിക്ക് ഒന്നുമറിയില്ല; ആളുകള്‍ സമാധാനമായിരിക്കണമെന്ന് സൗരവ് ഗാംഗുലി

By Web TeamFirst Published Dec 21, 2019, 1:20 PM IST
Highlights

ബില്ലിനെ കുറിച്ച് അറിയില്ലെന്നും അതിനെ കുറിച്ച് സാംസാരിക്കാനില്ലെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി ഒഴിഞ്ഞുമാറുകയായിരുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ അഭിപ്രായം.

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊന്നാകെ തിളച്ചുകൊണ്ടിരിക്കുന്ന സമയത്ത് വീണ്ടും വിവാദ പ്രസ്താവനയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബില്ലിനെ കുറിച്ച് അറിയില്ലെന്നും അതിനെ കുറിച്ച് സാംസാരിക്കാനില്ലെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലി ഒഴിഞ്ഞുമാറുകയായിരുന്നു.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ അഭിപ്രായം. അദ്ദേഹം പറയുന്നതിങ്ങനെ... ''ബില്ല് എന്താണെന്ന് എനിക്ക് അറിയില്ല. ഞാന്‍ അതു വായിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എനിക്ക് അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയാനില്ല. 

ആ നിയമത്തില്‍ എന്തെങ്കിലും പ്രശ്്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ യോഗ്യരായ അധികാരികള്‍ രാജ്യത്തുണ്ട്. രാജ്യം സന്തോഷത്തോടെയിരിക്കുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ആളുകള്‍ സമാധാനത്തോടെ പെരുമാറുകയാണ് വേണ്ടത്.'' ഗാംഗുലി പറഞ്ഞുനിര്‍ത്തി.

നേരത്തെ, പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ച് മകള്‍ സന പോസ്റ്റിനെ കുറിച്ചും ഗാംഗുലി വിവാദ പ്രസ്താവന നടത്തിയിരുന്നു. ഖുശ്വന്ത് സിങ്ങിന്റെ ദ എന്‍ഡ് ഓഫ് ഇന്ത്യയില്‍ പറയുന്ന ഭാഗമാണ് സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പോസ്റ്റ് വാര്‍ത്തയായതോടെ സന കൊച്ചു കുട്ടിയാണെന്നും രാഷ്ട്രീയം പറയാനുള്ള പ്രായമായിട്ടില്ലെന്നും ഗാംഗുലി വിശദീകരണം നല്‍കി. പോസ്റ്റ് ശരിയല്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതി; മകളുടെ വിവാദ പോസ്റ്റിനെക്കുറിച്ച് പ്രതികരിച്ച് ഗാംഗുലി


ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയില്‍ മാത്രം: എം ബി രാജേഷ്‌
 

click me!