ടി20 ലോകകപ്പിനുശേഷം സെലക്ഷന്‍ കമ്മിറ്റി ഉടച്ചു വാര്‍ക്കാനൊരുങ്ങി ബിസിസിഐ; ചേതന്‍ ശര്‍മ പുറത്തേക്ക്

Published : Oct 19, 2022, 08:38 PM IST
 ടി20 ലോകകപ്പിനുശേഷം സെലക്ഷന്‍ കമ്മിറ്റി ഉടച്ചു വാര്‍ക്കാനൊരുങ്ങി ബിസിസിഐ; ചേതന്‍ ശര്‍മ പുറത്തേക്ക്

Synopsis

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനമാവും ചേതര്‍ ശര്‍മയുടെ കാര്യത്തില്‍ നിര്‍ണായകമാകുക. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റില്‍ ബിസിസിഐയില്‍ അധികം പേര്‍ക്കൊന്നും വലിയ മതിപ്പില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ കൂടി ടീം സെമിയിലെത്താതെ പുറത്തായാല്‍ സെലക്ഷന്‍ കമ്മിറ്റിയെ ഒന്നാകെ മാറ്റാനാണ് ആലോചന.

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർക്കാനൊരുങ്ങി ബിസിസിഐ. ചെയർമാൻ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് ബിസിസിഐ വിലയിരുത്തൽ. ദക്ഷിണ മേഖലാ സെലക്ടറായ സുനിൽ ജോഷി ഒഴികെയുള്ളവരെ എല്ലാവരേയും മാറ്റാനാണ് നീക്കം. പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തെരഞ്ഞടുത്ത ശേഷമായിരിക്കും സെലക്ഷൻ കമ്മിറ്റി ഉടച്ചുവാർക്കുക.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്‍റെ പ്രകടനമാവും ചേതര്‍ ശര്‍മയുടെ കാര്യത്തില്‍ നിര്‍ണായകമാകുക. ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റില്‍ ബിസിസിഐയില്‍ അധികം പേര്‍ക്കൊന്നും വലിയ മതിപ്പില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പില്‍ കൂടി ടീം സെമിയിലെത്താതെ പുറത്തായാല്‍ സെലക്ഷന്‍ കമ്മിറ്റിയെ ഒന്നാകെ മാറ്റാനാണ് ആലോചന. ലോകകപ്പില്‍ ഇന്ത്യ ഭേദപ്പെട്ട പ്രകടനം നടത്തിയാലും കിഴക്കന്‍ മേഖലാ പ്രതിനിധിയായ ദേബാശിഷ് മൊഹന്തി സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താകുമെന്നാണ് സൂചന.

ഐസിസി ടി20 റാങ്കിംഗ്: ഇന്ത്യാ-പാക് പോരാട്ടത്തിന് മുമ്പ് രണ്ടാം സ്ഥാനം സുരക്ഷിതമാക്കി സൂര്യകുമാര്‍ യാദവ്

സെലക്ടര്‍ സ്ഥാനത്ത് മൊഹന്തിക്ക് ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാവും മുമ്പെ മൊഹന്തിയെ പുറത്താക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. കിഴക്കന്‍ മേഖലയില്‍ നിന്ന് ടെസ്റ്റ് കളിച്ച കളിക്കാര്‍ അധികമില്ലാത്തതിനാല്‍ ആരെ സെലക്ടറാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഒഡീഷയുടെ മുന്‍ താരം ശിവ് സുന്ദര്‍ ദാസും ബംഗാളിന്‍റെ ദീപ് ദാസ് ഗുപ്തയുമാണ് മൊഹന്തിക്ക് പകരം പരിഗണിക്കാവുന്ന രണ്ട് താരങ്ങള്‍.

കഴിഞ്ഞ തവണ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് അവസാനനിമിഷം വരെ പരിഗണിച്ചത് അജിത് അഗാര്‍ക്കറെയായിരുന്നു. എന്നാല്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പ് മൂലം അഗാര്‍ക്കറെ ഒഴിവാക്കേണ്ടിവന്നു. ഇത്തവണയും അഗാര്‍ക്കറെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് നേടിയാൽ ഇന്ത്യക്ക് എത്ര കോടി കിട്ടും?, രണ്ടാം സ്ഥാനക്കാര്‍ക്കും കിട്ടും കൈനിറയെ പണം, സമ്മാനത്തുകയറിയാം
ഫൈനലിന് റിസര്‍വ് ദിനമുണ്ടോ, മത്സരത്തില്‍ മഴ വില്ലനായാൽ ലോകകപ്പ് ആര് ഉയർത്തും?, ഐസിസി നിയമങ്ങൾ പറയുന്നത്