ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവച്ചു; ഐപിഎല്‍ പുതിയ സീസണിലേക്കുള്ള ടീമുകള്‍ കാത്തിരിക്കണം

Published : May 16, 2021, 09:19 PM IST
ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവച്ചു; ഐപിഎല്‍ പുതിയ സീസണിലേക്കുള്ള ടീമുകള്‍ കാത്തിരിക്കണം

Synopsis

ഈ സീസണിലെ ഐപിഎല്‍ സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നതിനാലാണ് അടുത്ത സീസണിണിലേക്കുള്ള ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്.

മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലിന് പുതിയ രണ്ട് ടീമുകളെ കൂടി ചേര്‍ക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ബിസിസിഐ നിര്‍ത്തിവച്ചു. ഈ സീസണിലെ ഐപിഎല്‍ സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നതിനാലാണ് അടുത്ത സീസണിണിലേക്കുള്ള ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. വരുന്ന ജൂലൈ വരെ നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് അറിയുന്നത്.

നേരത്തെ, ഐപിഎല്‍ 14-ാം സീസണ്‍ അവസാനിക്കുന്നതോടെ മേയില്‍ ടെണ്ടര്‍ വിളിക്കാനായിരുന്നു ബിസിസിഐയുെട തീരുമാനം. എന്നാല്‍ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നു. ബിസിസിഐ ഇപ്പോള്‍ ചിന്തിക്കുന്നത് മുടങ്ങിയ ഐപിഎല്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കാനാണ്. 

അക്കാര്യത്തില്‍ എന്തെങ്കിലും തീരുമായെങ്കില്‍ മാത്രമെ പുതിയ ടെന്‍ഡര്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു. ബിസിസിഐ വക്താവ് അറിയിച്ചു. രണ്ട് പുതിയ ടീമുകള്‍ക്കാണ് ഐപിഎല്ലിലേക്ക് ക്ഷണം. 

നേരത്തെ അഹമ്മാദാബാദ്, ഗോഹട്ടി, കാണ്‍പൂര്‍, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്ന് രണ്ട് ടീമുകളെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ അഹമ്മദാബാദ് ഐപിഎല്ലിനെത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച