ബിസിസിഐയുടെ 'മണി പവര്‍' അംഗീകരിച്ച് ഒടുവില്‍ ഐസിസി; ഐപിഎല്ലിനായി കൂടുതല്‍ ദിവസങ്ങള്‍

By Gopala krishnanFirst Published Aug 18, 2022, 6:10 PM IST
Highlights

ഐസിസിയുടെ എഫ്‌ടിപിയില്‍ ഐപിഎല്ലിന് മാത്രമാണ് ഇങ്ങനെ പ്രത്യേക വിന്‍ഡോ അനുവദിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിനോ ഇംഗ്ലണ്ടിലെ ഹണ്‍ഡ്രഡിനോ ഈ ആനുകൂല്യമില്ലെന്നത് ഐസിസിയില്‍ ബിസിസിഐയുടെ വലിയ സ്വാധീനത്തിന് തെളിവാണ്. എന്നാല്‍ പുതിയ എഫ്‌ടിപി അനുസരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ബിഗ് ബാഷിനും ഹണ്‍ഡ്രഡിനുമായി പ്രത്യേക വിന്‍ഡോ തുറക്കും.

ദുബായ്: ലോക ക്രിക്കറ്റിലെ ബിസിസിഐയുടെ 'മണി പവര്‍' അംഗീകരിച്ച് ഒടുവില്‍ ഐസിസിയും. ഐസിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2023-2027ലെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം(എഫ്‌ടിപി)മില്‍ ഐപിഎല്‍ നടക്കുന്ന സമയത്ത് പ്രധാനപ്പെട്ട മറ്റ് ടൂര്‍ണമെന്‍റുകളൊന്നുമില്ലെന്നത് ഐസിസി ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതോടെ മറ്റ് രാജ്യങ്ങളുടെ പ്രധാനപ്പെട്ട കളിക്കാരെയെല്ലാം പൂര്‍ണമായും ഐപിഎല്ലിന് ലഭ്യമാക്കാന്‍ ബിസിസിഐക്കും ഐപിഎല്‍ ടീമുകള്‍ക്ക് കഴിയും.

ഇതിന് പുറമെ ഐപിലിനുള്ള പ്രത്യേക വിന്‍ഡോ രണ്ട് മാസത്തില്‍ നിന്ന് 74 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതോടെ മാര്‍ച്ച് പകുതിയോടെ ഐപിഎല്‍ തുടങ്ങാനും ജൂണ്‍ ആദ്യവാരം വരെ നീട്ടാനും ബിസിസിഐക്ക് കഴിയും. ഐപിഎല്‍ നടക്കുന്ന സമയത്ത് ഐസിസിയുടെ പ്രധാന ടൂര്‍ണമെന്‍റുകളോ മത്സരങ്ങളോ ഉണ്ടാകില്ലെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകള്‍ അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് തീരുമാനിക്കാം.

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ ഇനി അഞ്ച് മത്സരങ്ങള്‍

ഐസിസിയുടെ എഫ്‌ടിപിയില്‍ ഐപിഎല്ലിന് മാത്രമാണ് ഇങ്ങനെ പ്രത്യേക വിന്‍ഡോ അനുവദിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗിനോ ഇംഗ്ലണ്ടിലെ ഹണ്‍ഡ്രഡിനോ ഈ ആനുകൂല്യമില്ലെന്നത് ഐസിസിയില്‍ ബിസിസിഐയുടെ വലിയ സ്വാധീനത്തിന് തെളിവാണ്. എന്നാല്‍ പുതിയ എഫ്‌ടിപി അനുസരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡും ബിഗ് ബാഷിനും ഹണ്‍ഡ്രഡിനുമായി പ്രത്യേക വിന്‍ഡോ തുറക്കും.

ഈ ടൂര്‍ണെന്‍റ് നടക്കുന്ന സമയങ്ങളില്‍ ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്‍റെയും മുഴുവന്‍ കളിക്കാരെയും ലഭ്യമാക്കുന്നു എന്നുറപ്പാക്കാനാണിത്. അതേസമയം, ഐസിസി എഫ്‌ടിപി അനുസരിച്ച് 2025ലെ ഐപിഎല്ലും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും(പിഎസ്എല്ലും) കുറച്ചു ദിവസങ്ങളിലേക്ക് എങ്കിലും ഒരേസമയം നടക്കുന്ന സാഹചര്യം ഉണ്ടാവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. 2025ലെ ഐപിഎല്‍ ഷെഡ്യൂള്‍ അനുസരിച്ച നടന്നാല്‍ പി എസ് എല്ലിന്‍റെ അവസാനവാരത്തിലാകും തുടങ്ങുക. ഇത് രണ്ട് ലീഗുകളിലും കളിക്കുന്ന താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.

കളിക്കാര്‍ക്ക് ഐപിഎല്‍ മാത്രം മതി, ഏകദിന, ടെസ്റ്റ് മത്സരങ്ങളെ രക്ഷിക്കാന്‍ ഐസിസി ഇടപെടണമെന്ന് കപില്‍

അടുത്ത വര്‍ഷം ഐപിഎല്‍ അല്ലാത്ത വിവിധ ഫ്രാഞ്ചൈി ലീഗുകള്‍ തുടങ്ങുന്ന സമയക്രമം ഇങ്ങനെയാണ്.

ഓസ്ട്രേലിയയിലെ ബിഗ് ബാഷ്-ഡിസംബര്‍ 22 മുതല്‍ ജനുവരി വരെ
യുഎഇയിലെ ഇന്‍റര്‍നാഷണല്‍ ടി20 ലീഗ്-ജനുവരി-ഫെബ്രുവരി
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്-ജനുവരി-ഫെബ്രുവരി
ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ്-ജനുവരി-ഫെബ്രുവരി
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്-ഫെബ്രുവരി-മാര്‍ച്ച്

tags
click me!