
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക പദവിയിലേക്ക് ബിസിസിഐ വൈകാതെ അപേക്ഷ ക്ഷണിക്കും. രവി ശാസ്ത്രിയുടെയും സഹപരിശീലകരുടെയും കാലാവധി ലോകകപ്പോടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
ജൂലൈ പകുതിക്ക് ശേഷം അഭിമുഖം നടത്തി, പുതിയ പരിശീലകനെ തീരുമാനിക്കാനാണ് ആലോചന. നായകന്‍ വിരാട് കോലിയുടെ പിന്തുണ ഉള്ളതിനാല്‍ , 2020ലെ ട്വന്‍റി 20 ലോകകപ്പ് വരെ ശാസ്ത്രി തുടരാനാണ് സാധ്യത.
ഇതിഹാസതാരങ്ങളായ സച്ചിന്‍, ഗാംഗുലി, ലക്ഷ്മൺ എന്നിവരടങ്ങിയ ഉപദേശകസമിതിയോട് ചുരുക്കപ്പട്ടിക തയ്യാറാക്കാനും അഭിമുഖം നടത്തി പരിശീലകനെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടേക്കും. 2017 ജൂലൈയിലാണ് അനില്‍ കുംബ്ലെക്ക് പകരക്കാരനായി രവി ശാസ്ത്രി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിക്കപ്പെട്ടത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!