ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

Published : Apr 08, 2019, 02:31 PM IST
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

Synopsis

മെയ് 30ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ഒന്നരവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അന്തിമ 15 പേരെ തെരഞ്ഞെടുക്കുന്നത്.

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുളള 15 അംഗ ഇന്ത്യ ഈ മാസം 15ന് പ്രഖ്യാപിക്കും.മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് യോഗം ചേരുന്ന അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെര‍ഞ്ഞെടുക്കുകയെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 20ന് മുമ്പ് ടീമിനെ പ്രഖ്യാപിക്കുമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 23 ആണ് ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി.

മെയ് 30ന് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ ഒന്നരവര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അന്തിമ 15 പേരെ തെരഞ്ഞെടുക്കുന്നത്. ലോകകപ്പ് ടീമിനെ ഒരുക്കാനായി നിരവധി താരങ്ങളെയും കോംബിനേഷനുകളും പരീക്ഷിച്ചുവെന്നും ഇതില്‍ നിന്ന് ഏറ്റവും മികച്ച 15 പേരെയാണ് തെരഞ്ഞെടുക്കുകയെന്നും പ്രസാദ് പറഞ്ഞു. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സജ്ജമായെന്നും ടീമിലെ ഒരു സ്ഥാനം മാത്രമാണ് ഇനി ഒഴിഞ്ഞു കിടക്കുന്നതെന്നും ഐപിഎല്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു.

നാലാം നമ്പറില്‍ ആരെ ബാറ്റിംഗിനിറക്കുമെന്നത് സംബന്ധിച്ച് ടീം മാനേജ്മെന്റിനകത്ത് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. അംബാട്ടി റായിഡു മുതല്‍ ഋഷഭ് പന്ത് വരെയുളള സാധ്യതകളാണ് സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുളളത്. ഏപ്രില്‍ 15ന് 15 അംഗ ടീമില്‍ ആരൊക്കെ ഉണ്ടാവുമെന്ന ആകാംക്ഷയിലാണ് ആരാധകരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അപ്രതീക്ഷിതം, സഞ്ജുവിന് മുന്നിൽ വീണ്ടുമൊരു വമ്പൻ കടമ്പ; ആരാണ് കേമൻ എന്ന് കണക്കുകൾ പറയട്ടെ, സഞ്ജുവോ ഇഷാനോ!
ലോകകപ്പിന് മുമ്പ് വമ്പൻ പരീക്ഷണം, പ്ലേയിംഗ് ഇലവനിലെ നിർണായക മാറ്റം സ്ഥിരീകരിച്ച് സൂര്യ; ശ്രേയ്യസ് അല്ല, മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ