കപ്പില്ലാതെ ടീം ഇന്ത്യയുടെ വിജയാഘോഷം; മൊഹ്‌സിൻ നഖ്‌വിക്കെതിരെ പ്രതിഷേധമറിയിക്കുമെന്ന് ബിസിസിഐ

Published : Sep 29, 2025, 06:51 PM IST
Indian Team Asia Cup

Synopsis

മൊഹ്‌സിൻ നഖ്‌വിക്കെതിരെ പ്രതിഷേധമറിയിക്കുമെന്ന് ബിസിസിഐ. ട്രോഫി താൻ തന്നെ കൈമാറണമെന്ന നിലപാടിൽ നഖ്‌വി ഉറച്ചുനിന്നത് അപ്രതീക്ഷിതവും വളരെ ബാലിശവുമാണെന്നും ബിസിസിഐ

ദില്ലി: ഏഷ്യാ കപ്പ് ഫൈനലിലെ സംഭവങ്ങളിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ ടീം അറിയിച്ചിട്ടും അദ്ദേഹം പിന്മാറാത്ത സാഹചര്യത്തില്‍ നഖ്‌വിക്കെതിരെ ശക്തമായ പ്രതിഷേധമറിയിക്കുമെന്ന് ബിസിസിഐ. ട്രോഫി താൻ തന്നെ കൈമാറണമെന്ന നിലപാടിൽ നഖ്‌വി ഉറച്ചുനിന്നത് അപ്രതീക്ഷിതവും വളരെ ബാലിശവുമാണെന്നും നവംബർ ആദ്യവാരം ദുബായിൽ നടക്കുന്ന ഐസിസി യോഗത്തിൽ ഞങ്ങൾ ഐസിസിയുമായി ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നഖ്‌വിയിൽ നിന്ന് ടീം അവാർഡ് വാങ്ങില്ലെന്ന് ബിസിസിഐ അവരുടെ എസിസി പോയിന്റ്-പേഴ്‌സണെ അറിയിച്ചിരുന്നു. 

നഖ്‌വി വേദിയിൽ ഉറച്ചുനിന്നതോടെ വിജയിച്ച ടീമിന് ട്രോഫി നൽകിയില്ല. ചാമ്പ്യന്മാരായ ടീം ട്രോഫി സ്വീകരിക്കാതിരിക്കുന്നത് ക്രിക്കറ്റ് മൈതാനത്ത് ആദ്യമായായിരിക്കും. ആവേശകരമായ ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയ ഇന്ത്യ ട്രോഫി ഇല്ലാതെയാണ് ആഘോഷിച്ചത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിസി0) ചെയർമാൻ കൂടിയായ എസിസി പ്രസിഡന്റ് നഖ്‌വിയിൽ നിന്ന് വിജയിയുടെ ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ കളിക്കാർ വിസമ്മതിച്ചതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ പ്രധാന നേതാക്കളിൽ ഒരാളായ എസിസി ചെയർമാനിൽ നിന്ന് ട്രോഫി വാങ്ങേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചുവെന്ന് സൈകിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഇന്ത്യയുടെ തിലക് വർമ്മ (കളിക്കാരന്‍), അഭിഷേക് ശർമ്മ (ടൂർണമെന്റിലെ താരം), കുൽദീപ് യാദവ് (എംവിപി) എന്നിവർ വ്യക്തിഗത അവാർഡുകൾ സ്വീകരിക്കാൻ എത്തി. 

എന്നാൽ വേദിയിൽ സന്നിഹിതനായിരുന്ന നഖ്‌വിയെ അവർ അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയിക്കുന്ന ടീമിന് ട്രോഫി നിഷേധിക്കപ്പെടുന്നത് തന്റെ കരിയറിൽ ഒരിക്കലും കണ്ടിട്ടില്ലെന്ന് ക്യാപ്റ്റൻ സൂര്യകുമാറും പറഞ്ഞു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളിൽ നിന്ന് ഇന്ത്യയ്ക്ക് ട്രോഫി സ്വീകരിക്കാൻ കഴിയില്ലെന്ന് സൈകിയ വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തിനിടെ ഗ്രൗണ്ടിലുണ്ടായിരുന്ന ചില പാകിസ്ഥാൻ കളിക്കാരുടെ പ്രകോപനപരമായ ആംഗ്യങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമാനാപകട ആംഗ്യ ആഘോഷങ്ങളുടെ വീഡിയോകൾ നഖ്‌വി പോസ്റ്റ് ചെയ്തിരുന്നു. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനും പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സര വിജയം സായുധ സേനയ്ക്ക് സമർപ്പിച്ചതിനും നഖ്‌വി ഇന്ത്യൻ ക്യാപ്റ്റനെതിരെ പ്രതിഷേധിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്
തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം