
മുംബൈ: ബിസിസിഐ സെലെക്ഷൻ കമ്മിറ്റിയിൽ, സമ്പൂർണ അഴിച്ചുപണി വരുമെന്ന് സൂചന. പരിചയസമ്പത്തുള്ള അഞ്ച് മുൻതാരങ്ങളെ കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നതായി, ബിസിസിഐ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സെലക്ടർമാർക്ക് പരമാവധി നാല് വർഷത്തെ കാലാവധി നിശ്ചയിച്ച മുൻ ഭരണഘടനയിലേക്ക് മടങ്ങിപോകാനാണ് സൗരവ് ഗാംഗുലിയുടെ തീരുമാനം.
2015 ഇൽ സെക്ഷൻ കമ്മിറ്റി അധ്യക്ഷൻ ആയ എം എസ് കെ പ്രസാദിന്റെയും കമ്മറ്റി അംഗം ആയ ഗഗൻ ഖോഡയുടെയും കാലാവധി വാർഷിക പൊതു യോഗത്തോടെ അവസാനിച്ചു. കമ്മിറ്റിയിലെ ബാക്കി അംഗങ്ങൾ ആയ ജതിൻ പരഞ്ജ്പെ , ശരൺദീപ് സിംഗ് , ദേബാംഗ് ഗാന്ധി എന്നുവരുമായുള്ള കരാർ പുതുക്കേണ്ടെന്നും തീരുമാനം ആയി. വിരലിൽ എണ്ണാവുന്ന മത്സരം മാത്രം കളിച്ചിട്ടുള്ള പഴയ താരങ്ങളെ സെലക്ടർമാർ ആക്കില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
സെലെക്ഷൻ കമ്മിറ്റയെ തീരുമാനിക്കാനുള്ള ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 10 ദിവസത്തിനകം പൂർത്തിയാക്കും. ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്ക് മുന്നോടിയായി പുതിയ സെലെക്ഷൻ കമ്മിറ്റി ചുമതയെടുത്തേക്കുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!