
ദുബായ്: ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി പാക്കിസ്താന്‍ എത്തില്ലെന്ന് വാര്‍ത്തകള്‍ സമ്മര്‍ദ്ദതന്ത്രം മാത്രമാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്താക്കി. കഴിഞ്ഞ ദിവസമാണ് വിവിധ മാധ്യമങ്ങളില്‍ പാക്കിസ്താന്റെ ലോകകപ്പ് ഇന്ത്യയില്‍ നടക്കില്ലെന്ന വാര്‍ത്തകള്‍ വന്നത്. പകരം വേദിയായി ബംഗ്ലാദേശിനെ പരിഗണിക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം പാക്കിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് മാത്രമാണെന്നാണ് ബിസിസിഐയുടെ പക്ഷം. മാത്രമല്ല, ഏഷ്യാകപ്പ് ഒന്നാകെ യുഎഇയിലേക്കോ ഖത്തറിലേക്കോ മാറ്റാന്‍ സാധ്യതയുണ്ടെന്ന് ബിസിസി ഐ കേന്ദ്രം വ്യക്താക്കി.
ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്താനിലേക്ക് വരില്ലെന്ന് നേരത്തെ ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതോടെ പാക്കിസ്താനില്‍ നടക്കേണ്ട ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. യുഎഇ, ഒമാന്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളാണ് മറ്റു വേദികളായി പരിഗണിക്കുന്നത്. ഇതിന് പിന്നാലെ ലോകകപ്പിനായി ഇന്ത്യ, പാകിസ്ഥാനിലേക്കില്ലെന്ന വാര്‍ത്തകള്‍ വന്നത്.സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇന്ത്യ, പാക്കിസ്താനിലേക്ക് പോവാത്തത്. കൂടെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്.
ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്നാണ് പാക്കിസ്താന്‍ പറയുന്നത്. പകരം അവരുടെ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ നടത്തണമെന്നാണ് ആവശ്യം. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്താന്‍ തീരുമാനിച്ചതുപോലെ ലോകകപ്പില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നതാവും ഉചിതമെന്ന് കഴിഞ്ഞ ദിവസം പിസിബി മുന്‍ സിഇഒയും ഐസിസി ക്രിക്കറ്റ് ജനറല്‍ മാനേജറുമായ വസീം ഖാനും വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ അഞ്ച് മുതലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. നവംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് 12 വേദികളിലായിട്ടാണ് നടക്കുക. ഫൈനല്‍ മത്സരം അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കും. 46 ദിവസങ്ങളിലായി 48 മത്സരങ്ങളാണ് നടക്കുക.. അഹമ്മദാബാദിന് പുറമെ ബംഗളൂരു, ചെന്നൈ, ദില്ലി, ധര്‍മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, ഇന്‍ഡോര്‍, രാജ്‌കോട്ട്, മുംബൈ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.