
മുംബൈ: ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. നിലവിലെ ചെയര്‍മാന്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഗ്രെഗ് ബാര്‍ക്ലേയെ തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പിന്തുണക്കാനാണ് ബിസിസിഐ വാര്‍ഷിക പൊതുയോഗത്തിലെ ധാരണയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദേശിക്കേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്.
ഐസിസി പ്രതിനിധിയായി ആരെ അയക്കണമെന്ന കാര്യത്തില്‍ പുതിയ ഭാരവാഹികള്‍ക്ക് തീരുമാനമെടുക്കാമെന്നും ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ തീരുമാനമായി. അടുത്തമാസം മെല്‍ബണില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലാണ് ഐസിസിയുടെ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുക. മറ്റന്നാളാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
ടീം ഇന്ത്യ ഏഷ്യാ കപ്പ് 2023 കളിക്കാന്‍ പാകിസ്ഥാനിലേക്ക് പോകില്ല: ജയ് ഷാ
എന്നാല്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ച് ബിസിസിഐ വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ചയൊന്നും നടന്നില്ലെന്നായിരുന്നു പുതിയ പ്രസിഡന്‍റ് റോജര്‍ ബിന്നി ചുമതലയേറ്റടുത്തശേഷം വ്യക്തമാക്കിയത്. ബിസിസിഐ ആരുടെയും പേര് നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ ബാര്‍ക്ലേക്ക് ചെയര്‍മാന്‍ സ്ഥാനത്ത് രണ്ടാമൂഴത്തിന് അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്.
ടി20 ലോകകപ്പ്: ശ്രീലങ്കക്ക് വമ്പന്‍ ജയം; യുഎഇയെ തകര്‍ത്ത് സൂപ്പര്‍ 12 പ്രതീക്ഷ നിലനിര്‍ത്തി
ഗാംഗുലിയെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിസിസിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ഇന്നലെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് ഗാംഗുലിയെ മാറ്റിയത് നീതീകരിക്കാനാവില്ലെന്നും ജയ് ഷാക്ക് സെക്രട്ടറിയായി തുടരാമെങ്കില്‍ ഗാംഗുലിക്ക് പ്രസിഡന്‍റായും തുടരാമെന്നും മമത പറഞ്ഞിരുന്നു. അതേസമയം, പുതിയ പ്രസിഡന്‍റ് റോജര്‍ ബിന്നിയെ സൗരവ് ഗാംഗുലി സ്വാഗതം ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് കരുത്തുറ്റ കരങ്ങളിലാണെന്ന് ഗാംഗുലി പ്രതികരിച്ചു. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്തായെങ്കിലും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഗാംഗുലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!