വാതുവയ്‌പ്: കര്‍ണാടക പ്രീമിയര്‍ ലീഗ് ക്ലബ് ബെല്‍ഗാവി പാന്തേര്‍സ് ഉടമ അറസ്റ്റില്‍

By Web TeamFirst Published Sep 24, 2019, 2:42 PM IST
Highlights

ബെംഗളൂരു സിറ്റി പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്

ബെംഗളൂരു: കര്‍ണാടക പ്രീമിയര്‍ ലീഗ് ക്ലബ് ബെല്‍ഗാവി പാന്തേര്‍സ് ഉടമ അലി അസ്‌ഫാക് താര വാതുവയ്‌പ് കേസില്‍ അറസ്റ്റില്‍. ബെംഗളൂരു സിറ്റി പൊലീസിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്തുള്ള വാതുവയ്‌പുകാരനുമായി ഇദേഹത്തിന് ബന്ധമുള്ളതായി ക്രൈംബ്രാഞ്ച് പറയുന്നു.

താരങ്ങളെക്കുറിച്ചും മത്സരങ്ങളില്‍ വാതുവയ്‌പ് നടന്നിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണെന്ന് ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടില്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക പ്രീമിയര്‍ ലീഗിലെ മറ്റ് ടീമുകളിലെ താരങ്ങളുമായി അലിക്ക് ബന്ധമുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘം അലി അഫ്‌സാക് താരയെ വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായി ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെയും ബിസിസിഐയുടെയും സഹായം അന്വേഷണ ഉദ്യോഗസ്ഥര്‍ തേടിയിട്ടുണ്ട്. 

click me!