'ബെന്‍ സ്റ്റോക്‌സ് ന്യൂസിലന്‍ഡിന് വേണ്ടി കളിക്കുമായിരുന്നു, പക്ഷേ...'; വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലര്‍

By Web TeamFirst Published Aug 15, 2022, 3:09 PM IST
Highlights

സ്‌റ്റോക്‌സിന് ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നാണ് ടെയ്‌ലര്‍ പറയുന്നത്. ടെയ്‌ലറുടെ ആത്മകഥയായ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് വെളിപ്പെടുത്തല്‍.

വെല്ലിംഗ്ടണ്‍: കഴിഞ്ഞ ഏകദിന ലോകകപ്പില്‍ നിര്‍ഭാഗ്യം കൊണ്ടാണ് ന്യൂസിലന്‍ഡിന് കിരീടം നഷ്ടമായത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ഒരു ഓവര്‍ ത്രോ അബദ്ധത്തില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പോവുകയും പിന്നാലെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീട്ടുകയുമായിരുന്നു. സൂപ്പര്‍ ഓവറും സമനിലയില്‍ അവസാനിച്ചതോടെ കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ച സ്റ്റോക്‌സ് ജനിച്ചതും വളര്‍ന്നതും ന്യൂസിലന്‍ഡിലായിരുന്നു. പിന്നീട് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയും അവര്‍ക്ക് വേണ്ടി കളിക്കുകയുമായിരുന്നു. 

എന്നാല്‍ രസകരമായ ഒരു കാര്യമാണ് മുന്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ പുറത്തുവിടുന്നത്. സ്‌റ്റോക്‌സിന് ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെന്നാണ് ടെയ്‌ലര്‍ പറയുന്നത്. ടെയ്‌ലറുടെ ആത്മകഥയായ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് വെളിപ്പെടുത്തല്‍. ''2010ല്‍ ഞാന്‍ ഡര്‍ഹാമിന് വേണ്ടി കളിക്കുകയായിരുന്നു. അന്ന് 18-19 വയസുണ്ടാവും. അവനോട് ഞാന്‍ ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. 

ദിനേശ് കാര്‍ത്തിക് ടീമില്‍ തന്‍റെ സ്ഥാനത്തിന് ഭീഷണിയാണോ? മറുപടിയുമായി റിഷഭ് പന്ത്

അവന്‍ താല്‍പര്യം കാണിക്കുകയും ചെയ്തു. ഇക്കാര്യം ഞാന്‍ അന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് സിഇഒ ജസ്റ്റിന്‍ വോഗനുമായി സംസാരിച്ചിരുന്നു. ന്യൂസിലന്‍ഡില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനാണ് വോഗന്‍ ആവശ്യപ്പെട്ടത്. മാത്രമല്ല, വോഗന്‍ വലിയ താല്‍പര്യമൊന്നും കാണിക്കുന്നതായി എനിക്ക് തോന്നിയിരുന്നില്ല. മാത്രമല്ല, മറ്റു ഉറപ്പുകളും അദ്ദേഹം സ്റ്റോക്‌സിന് നല്‍കണമായിരുന്നു. എന്നാല്‍ അത്തരത്തിലൊന്ന് ഉണ്ടായില്ല.'' ടെയ്‌ലര്‍ വിശദീകരിച്ചു.

നേരത്തെ ടീമിലെ വംശീയാധിക്ഷേപങ്ങളെ കുറിച്ച് ആത്മകഥയില്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ''ക്രിക്കറ്റ് ന്യൂസിലന്‍ഡില്‍ വെള്ളക്കാരുടെ കായികയിനമാണ്. എന്റെ കരിയറില്‍ ഭൂരിഭാഗവും ഞാന്‍ ടീമിലൊരു അപാകതയായിരുന്നു. വാനില ലൈനപ്പിലെ തവിട്ട് മുഖമായിരുന്നു. അതൊന്നും സഹതാരങ്ങള്‍ക്കോ ക്രിക്കറ്റ് സമൂഹത്തിനോ പ്രകടമാകുമായിരുന്നില്ല. ഡ്രസിംഗ് റൂമില്‍ പല തരത്തില്‍ അധിക്ഷേപം നേരിട്ടിരുന്നു. നീ പാതി നല്ലൊരു മനുഷ്യനാണ്. ഏത് പാതിയാണ് നല്ലത്? എന്ന് ഒരു സഹതാരം ചോദിക്കുമായിരുന്നു. 

ഇത് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ അടി! തുച്ചലും കോന്റേയും ഉന്തും തള്ളും; ഇരുവര്‍ക്കും ചുവപ്പ് കാര്‍ഡ്- വീഡിയോ

എന്താണ് ഞാന്‍ പറയുന്നതെന്ന് നിനക്കറിയില്ല. എന്നാല്‍ അവരെന്താണ് പറയുന്നതെന്ന് എനിക്ക് മനസിലാകുമായിരുന്നു. അതൊരു കളിയാക്കല്‍ മാത്രമല്ലേ എന്നാണ് ഇതൊക്കെ കേള്‍ക്കുന്ന ഒരു വൈറ്റ് ന്യൂസിലന്‍ഡുകാരന്‍ പറയുക. മറ്റ് കളിക്കാര്‍ക്കും അവരുടെ വംശീയതയെ അടിസ്ഥാനമാക്കിയുള്ള അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നു. തന്റെ രൂപം കണ്ട് മാവോറി വിഭാഗത്തില്‍പ്പെട്ടതോ ഇന്ത്യന്‍ പാരമ്പര്യമുള്ളയാളോ ആണ് ഞാനെന്ന് പലരും കരുതിയിരുന്നതായും.'' ടെയ്‌ലര്‍ വിശദീകരിച്ചു.

click me!